Advertisement

പൽഘർ സംഭവം; മഹാരാഷ്ട്രാ പൊലീസിൽ നിന്ന് റിപ്പോർട്ട് തേടി സുപ്രിംകോടതി

May 1, 2020
Google News 1 minute Read

പൽഘറിൽ മൂന്ന് പേരെ ആൾക്കൂട്ടം ആക്രമിച്ച കൊന്ന സംഭവത്തിൽ മഹാരാഷ്ട്ര പൊലീസിൽ നിന്ന് തൽസ്ഥിതി റിപ്പോർട്ട് തേടി സുപ്രിംകോടതി. സന്ന്യാസിമാരുടെ കൊലപാതകങ്ങളിൽ സിബിഐ അന്വേഷണം വേണമെന്ന ഹർജിയിലാണ് നടപടി. സിഐഡി അന്വേഷണം സ്റ്റേ ചെയ്യണമെന്ന ആവശ്യം ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ച് അംഗീകരിച്ചില്ല. നാലാഴ്ചയ്ക്ക് ശേഷം ഹർജി പരിഗണിക്കാനും തീരുമാനിച്ചു.

സംസ്ഥാനത്തെ പൊലീസ് ആക്രമണം നടത്തിയവർക്ക് എതിരെ ഇതുവരെ എന്ത് നടപടിയാണ് എടുത്തതെന്നും എങ്ങനെയാണ് ലോക്ക് ഡൗണിൽ നിയമം ലംഘിച്ച് അത്തരത്തിലൊരു ആൾക്കൂട്ടം രൂപപ്പെട്ടതെന്നും കോടതി ചോദിച്ചു. ഏപ്രിൽ പതിനാറിനാണ് മുംബൈയിൽ നിന്ന് പൂനയിലേക്ക് പോകുകയായിരുന്ന രണ്ട് സന്ന്യാസിമാരെ പൽഘറിൽ ആൾക്കൂട്ടം കല്ലെറിഞ്ഞു കൊലപ്പെടുത്തിയത്.

നാലാഴ്ചയാണ് മഹാരാഷ്ട്ര പൊലീസിന് കോടതി നൽകിയത്. കേസിന്റെ അന്വേഷണവും അതേസമയം പുരോഗമിക്കണമെന്നും കോടതി. പൽഘറിൽ രണ്ട് സന്യാസിമാർ അടക്കം മൂന്ന് പേരെ ആൾക്കൂട്ടം കൊലപ്പെടുത്തിയ സംഭവവും ലോക്ക് ഡൗണിലെ നിയമങ്ങൾ ലംഘനവും സംബന്ധിച്ച ഹർജി പരിഗണിക്കുകയായിരുന്ന കോടതി.

കഴിഞ്ഞ ദിവസം മുംബൈ ഹൈക്കോടതി സംഭവത്തിൽ സിബിഐ അല്ലെങ്കിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ കേസന്വേഷണം വേണമെന്ന ഹർജിയിൽ മഹാരാഷ്ട്ര സർക്കാരിന്റെ അഭിപ്രായം ആരാഞ്ഞിരുന്നു. അന്വേഷണം വേഗത്തിലാക്കാനും മരിച്ച ഡ്രൈവറുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാനും ഹൈക്കോടതിയിൽ സമർപിച്ച ഹർജിയിൽ ആവശ്യപ്പെട്ടു.

Story highlights-palkhar incident, Maharashtra police

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here