കോട്ടയം ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച രണ്ടുപേരുടെ കൂടി റൂട്ട്മാപ്പ് പുറത്തുവിട്ടു

കോട്ടയം ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച രണ്ടുപേരുടെ കൂടി റൂട്ട്മാപ്പ് ജില്ലാഭരണകൂടം പുറത്തുവിട്ടു. മണര്‍കാട് സ്വദേശിയായ ട്രക്ക് ഡ്രൈവറുടെയും മേലുകാവുമറ്റം സ്വദേശിനിയുടെയും റൂട്ട്മാപ്പാണ് പുറത്തുവിട്ടത്. റൂട്ട്മാപ്പില്‍ പറഞ്ഞിരിക്കുന്ന സ്ഥലത്ത്, സമയത്ത് ഉണ്ടായിരുന്നവര്‍ 1077 എന്ന നമ്പരില്‍ ബന്ധപ്പെടണം.
മണര്‍കാട് സ്വദേശിയുടെ സഞ്ചാരപഥം
17-04-2020
പുലര്‍ച്ചെ 2.15 മുതല്‍ 7.45 വരെ കോട്ടയത്തുനിന്ന് കോഴിക്കോട്ടേക്കുള്ള യാത്രയില്‍. കോഴിക്കോട് ബേപ്പൂര്‍ഫോര്‍ട്ടിലുള്ള നസീറിന്റെ കോക്കനട്ട് ഷോപ്പില്‍. അന്നുതന്നെ രാവിലെ 10 മുതല്‍ 3.30 വരെ കോഴിക്കോട്ട് നിന്ന് കോട്ടയം മണര്‍കാട്ടുള്ള വീട്ടിലേക്ക്
19-04-2020
രാവിലെ 5.30 മുതല്‍ 6.30 വരെ ഏറ്റുമാനൂര്‍ പേരൂര്‍ക്കവലയിലുള്ള വെജിറ്റബിള്‍ മാര്‍ക്കറ്റില്‍. 9.30 മുതല്‍ 10.30 വരെ മണര്‍കാടുള്ള വയലാട്ട് ഹൗസ് (കമ്യൂണിറ്റി കിച്ചണ്‍)
21-04-2020
രാവിലെ 5.30 മുതല്‍ 6.30 വരെ കോട്ടയം മാര്‍ക്കറ്റില്‍
22-04-2020, 23-04-2020
സക്കറിയയുടെ ഓയില്‍ മില്ലില്‍ ജോലിക്കായി എത്തി.
24-03-2020
രാവിലെ 10.30 ന് മണര്‍കാട് കവലയിലുള്ള പിഎസ്എം സ്റ്റേഷനറി ഷോപ്പ്
25-04-2020
വൈകുന്നേരം എട്ട് മുതല്‍ 8.30 വരെ പാമ്പാടിയിലുള്ള ആശുപത്രിയുടെ കാഷ്വാലിറ്റിയില്‍
26-04-2020
രാവിലെ 9 ന് പരിശോധനക്കായി കോട്ടയത്ത് എത്തുന്നു. ആംബുലന്‍സില്‍ തിരിച്ച് വീട്ടില്‍ എത്തിക്കുന്നു.
27-04-2020
കൊവിഡ് പോസിറ്റീവായതിനാല്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നു.
മേലുകാവുമറ്റം സ്വദേശിനിയുടെ സഞ്ചാരപഥം
23-04-2020
രാവിലെ 10.15 ഓടെ ഗോവിന്ദപുരം ചെക്ക്‌പോസ്റ്റില്‍ എത്തുന്നു. ഉച്ചയ്ക്ക് 12 ഓടെ പാലക്കാട് വടക്കാഞ്ചേരിയിലുള്ള പെട്രോള്‍ പമ്പില്‍. വൈകുന്നേരം 3.45 ഓടെ മേലുകാവ്മറ്റത്തുള്ള വീട്ടില്‍
25-04-2020
രാവിലെ 10.45 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ പാലാ ഗവണ്‍മെന്റ് ആശുപത്രിയിലെ കൊറോണ ക്ലിനിക്കില്‍.
27-04-2020
കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Story Highlights: coronavirus, kottayam,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here