നരേന്ദ്ര മോദിയുടെ ട്വിറ്റർ അക്കൗണ്ട് അൺഫോളോ ചെയ്തതിന് വിശദീകരണവുമായി വൈറ്റ് ഹൗസ്

അമേരിക്കൻ പ്രസിഡന്റിന്റെ വസതിയായ വൈറ്റ് ഹൗസിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പ്രസിഡന്റ് രാംനാഥ് കോവിന്ദിന്റെയും ട്വിറ്റർ അക്കൗണ്ടുകൾ അൺഫോളോ ചെയ്തത് വലിയ വാർത്തയായിരുന്നു. എന്നാൽ ഇക്കാര്യത്തിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് വൈറ്റ് ഹൗസ്. അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ ഇന്ത്യാ സന്ദർശനത്തോട് അനുബന്ധിച്ചാണ് ഇന്ത്യൻ പ്രധാനമന്ത്രിയുടെയും പ്രസിഡന്റിന്റെയും അക്കൗണ്ടുകൾ ഫോളോ ചെയ്തിരുന്നതെന്നാണ് വിശദീകരണം.
പ്രസിഡന്റ് സന്ദർശനം നടത്തുന്ന രാജ്യങ്ങളിലെ രാഷ്ട്രത്തലവന്മാരുടെയും മറ്റു ചില ഉന്നതോദ്യോഗസ്ഥരുടേയും അക്കൗണ്ടുകൾ ഫോളോ ചെയ്യുന്നത് ശീലമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രധാനമന്ത്രിയുടെ ഓഫീസ്, യുഎസിലെ ഇന്ത്യൻ എംബസി, ഇന്ത്യയിലെ യുഎസ് എംബസി, ഇന്ത്യയിലെ യുഎസ് അംബാസിഡർ കെൻ ജസ്റ്റർ, രാഷ്ട്രപതി രാംനാഥ് കോവിന്ദ്, എന്നീ ട്വിറ്റർ അക്കൗണ്ടുകളാണ് വൈറ്റ് ഹൗസ് കഴിഞ്ഞ ദിവസങ്ങളിൽ ഫോളോ ചെയ്തിരുന്നത്.
അമേരിക്കൻ പ്രസിഡന്റിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട ട്വീറ്റുകൾ അറിയാനും റീട്വീറ്റ് ചെയ്യാനും വേണ്ടി കുറച്ച് ദിവസത്തേക്കായാണ് ആ രാജ്യങ്ങളിലെ പ്രധാന ഔദ്യോഗിക അക്കൗണ്ടുകൾ ഫോളോ ചെയ്യുന്നത്. പിന്നീട് അൺഫോളോ ചെയ്യാറാണ് പതിവ്. തികച്ചും സ്വാഭാവികമായ കാര്യമാണിത്. മറ്റൊരു കാരണവും അതിന് ഇല്ലെന്ന് വൈറ്റ് ഹൗസ്.
എന്നാൽ യു എസ് കമ്മീഷന്റെ റിപ്പോർട്ടുമായി ബന്ധപ്പെടുത്തിയാണ് അൺഫോളോ ചെയ്തതിനെ ഇന്ത്യന് മാധ്യമങ്ങൾ വ്യാഖ്യാനിച്ചത്. പ്രധാനമന്ത്രിയെ അൺഫോളോ ചെയ്ത അന്ന് തന്നെയാണ് യു എസ് കമ്മീഷൻ ഇന്ത്യയെ മതസ്വാതന്ത്ര്യത്തെ എതിർക്കുന്ന പതിനാല് രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയത്.
white house, narendra modi, twitter
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here