മൂവാറ്റുപുഴയിൽ വെള്ളിയും ഞായറും കടകൾ അടച്ചിടും

മൂവാറ്റുപുഴ നഗരസഭാ പരിധിയിൽ വ്യാപരസ്ഥാപനങ്ങൾ അടച്ചിടാൻ തീരുമാനം. വെള്ളി, ഞായർ ദിവസങ്ങളിൽ അടച്ചിടാനാണ് തീരുമാനം.
വ്യാപാര വ്യവസായ ഏകോപന സമതിയാണ് ഇക്കാര്യം അറിയിച്ചത്.

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് നടപടി. എം.എൽഎ , ആർ.ഡി.ഒ, പൊലീസ് എന്നിവരുമായി മർച്ചന്റ് അസോസിയേഷൻ നടത്തിയ ചർച്ചയിലാണ് തീരുമാനം. കൂടാതെ മുവാറ്റുപുഴ ഫയർ ഫോഴ്സിന്റെ സഹായത്തോടെ ഈ ദിവസങ്ങളിൽ വ്യാപാര സ്ഥാപനങ്ങൾ അണുനശീകരണം നടത്തുമെന്നും വ്യാപാര വ്യവസായ ഏകോപന സമതി പ്രസഡന്റ് അജ്മൽ ചക്കുങ്ങൽ പറഞ്ഞു. തുറന്നു പ്രവൃത്തിക്കുന്ന ദിവസങ്ങളിൽ മാസ്ക്ക് ധരിയ്ക്കാത്തവരെ ഒരു കാരണവശലും സ്ഥാപനങ്ങളിൽ കയറ്റരുതെന്ന് ഉടമകൾക്ക് സംഘടനയുടെ ഭരവാഹികൾ നിർദ്ദേശം നൽകി.

Story highlights-will close shop on friday and sunday , muvattupuzha

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top