സംസ്ഥാനത്ത് മദ്യശാലകൾ ഉടൻ തുറക്കില്ല

സംസ്ഥാനത്ത് മദ്യശാലകൾ ഉടൻ തുറക്കില്ല. മുഖ്യമന്ത്രി വിളിച്ച യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്. കേരളത്തിൽ നിലവിലെ സാഹചര്യം അനുകൂലമല്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

ലോക്ക്ഡൗൺ കഴിയും വരെ മദ്യവിൽപന ശാലകൾ തുറക്കില്ലെന്നാണ് നിലവിൽ പുറത്തുവരുന്ന വിവരം. മദ്യശാലകളിൽ ഉണ്ടാകാൻ സാധ്യതയുള്ള അനിയന്ത്രിതമായ ചതിരക്ക് വൈറസ് വ്യാപനത്തിന് വഴിവയ്ക്കുമെന്ന് മന്ത്രിസഭാ യോഗം വിലയിരുത്തി.

കേന്ദ്രം ഇന്നലെ പുറപ്പെടുവിച്ച നിർദേശപ്രകാരം റെഡ് സോൺ ഒഴികെയുള്ള പ്രദേശങ്ങളിൽ സുരക്ഷാ ക്രമീകരണങ്ങൾ പാലിച്ച് മദ്യശാലകൾ തുറക്കാമെന്നാണ്. എന്നാൽ കേരളത്തിലെ സഹാചര്യങ്ങൾ പരിശോധിച്ച ശേഷം മാത്രമേ മദ്യശാലകൾ തുറക്കുന്ന കാര്യം തീരുമാനിക്കുകയുള്ളുവെന്ന് മന്ത്രി ടിപി രാമകൃഷ്ൺ പറഞ്ഞിരുന്നു. മദ്യശാലകൾ തുറക്കുന്നത് സർക്കാരിന്റെ മുൻഗണനാ വിഷയമല്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രനും വ്യക്തമാക്കിയിരുന്നു.

Story Highlights- beverages

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top