ബെവ്‌കോ ജീവനക്കാര്‍ക്ക് ഓണം കളറാക്കാം; ബോണസായി ലഭിക്കുക 95,000 രൂപ

ബെവ്‌കോ ജീവനക്കാര്‍ക്ക് ഇത്തവണത്തെ ഓണം കളറാക്കാന്‍ 95,000 രൂപ ബോണസായി ലഭിക്കും. 29.5 ശതമാനം എക്‌സ് ഗ്രേഷ്യയാണ് ബോണസായി പ്രഖ്യാപിച്ചിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം 90,000 രൂപ ജീവനക്കാര്‍ക്ക് ബോണസായി ലഭിച്ചിരുന്നു. മദ്യത്തിലൂടെയുള്ള വരുമാനം വര്‍ധിച്ചതാണ് ജീവനക്കാര്‍ക്ക് ഉയര്‍ന്ന ബോണസ് കിട്ടാനിടയാക്കിയത്.
ബെവ്‌കോയിലെ ലേബലിങ് തൊഴിലാളികള്‍ വരെയുള്ളവര്‍ക്ക് ബോണസ് ലഭിക്കും. സ്വീപ്പര്‍ തൊഴിലാളികള്‍ക്ക് 5000 രൂപയാണ് ബോണസ്. ഔട്ട്‌ലെറ്റുകളിലും ഓഫീസുകളിലുമായി 5000-ഓളം ജീവനക്കാരാണ് ബെവ്‌കോയിലുള്ളത്. എക്‌സൈസ് മന്ത്രിയുടെ ചേംബറില്‍ നടന്ന ചര്‍ച്ചയിലാണ് ബോണസ് തുക സംബന്ധിച്ച് അന്തിമ തീരുമാനമായത്.
അതേസമയം, ഓണം പ്രമാണിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും 4000 രൂപയാണ് ബോണസായി പ്രഖ്യാപിച്ചിട്ടുള്ളത്. ബോണസിന് അര്‍ഹത ഇല്ലാത്തവര്‍ക്ക് പ്രത്യേക ഉത്സവബത്തയായി 2750 രൂപയും നല്‍കും. സര്‍വീസ് പെന്‍ഷന്‍കാര്‍ക്കും പ്രത്യേക ഉത്സവബത്തയായി 1000 രൂപ അനുവദിച്ചിട്ടുണ്ട്. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പ്രകാരം വിരമിച്ച ജീവനക്കാര്‍ക്കും പ്രത്യേക ഉത്സവബത്ത ലഭിക്കും.
Story Highlights : Beverages employees Onam bonus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here