Advertisement

പ്രചരിക്കുന്നത് വ്യാജസന്ദേശം; ആനമല-പറമ്പിക്കുളം ഭാഗത്ത് കൊവിഡ് ബാധിതരില്ലെന്ന് ആരോഗ്യവകുപ്പ്

May 2, 2020
Google News 1 minute Read

പാലക്കാട് ആനമല-പറമ്പിക്കുളം ഭാഗത്ത് കൊവിഡ് ബാധിതർ ഉണ്ടെന്ന തരത്തിൽ നടന്നത് വ്യാജപ്രചാരണം. വാട്‌സ്ആപ്പിലൂടെയാണ് വ്യാജപ്രചാരണം നടന്നത്. ഇക്കാര്യം വ്യക്തമാക്കി സംസ്ഥാന ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻ വകുപ്പിന്റെ വ്യാജ വാർത്താ വിരുദ്ധ വിഭാഗം രംഗത്തെത്തി.

ആനമല-പറമ്പിക്കുളം മേഖലയിൽ ധാരാളം കൊവിഡ് രോഗികളുണ്ടെന്നും പാലക്കാട് ജില്ലാ ആശുപത്രിയിലേയും സ്ഥിതി മോശമല്ലെന്നും ഫോർവേഡ് മെസേജിൽ പറഞ്ഞിരുന്നു. ഇത് വ്യാപകമായി പ്രചരിച്ചതോടെയാണ് സത്യാവസ്ഥ വ്യക്തമാക്കി വ്യാജ വാർത്താ വിരുദ്ധ വിഭാഗം രംഗത്തെത്തിയത്. സന്ദേശത്തിന്റെ നിജസ്ഥിതി പാലക്കാട് ജില്ലാ ആരോഗ്യവകുപ്പ് അധികൃതരോട് അന്വേഷിച്ചുവെന്നും അതിന്റെ അടിസ്ഥാനത്തിൽ പ്രചരിക്കുന്നത് വ്യാജസന്ദേശമാണെന്ന് വ്യക്തമായെന്നും ഫേസ്ബുക്ക് പേജിലൂടെ വാർത്താ വിരുദ്ധ വിഭാഗം വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here