ലോക്പാൽ ജുഡീഷ്യൽ അംഗം എ കെ ത്രിപാഠി കൊവിഡ് ബാധിച്ച് മരിച്ചു

ലോക്പാൽ ജുഡീഷ്യൽ അംഗം ജസ്റ്റിസ് എ കെ ത്രിപാഠി(62) കൊവിഡ് ബാധിച്ച് മരിച്ചു. കൊവിഡ് ബാധിച്ച് എയിംസിൽ ചികിത്സയിലായിരുന്നു. മുൻ ഛത്തീസ്ഗഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്നു.

അൽപസമയം മുൻപാണ് ത്രിപാഠി മരിച്ചുവെന്ന വിവരം എയിംസ് പുറത്തുവിട്ടത്. ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് ഏപ്രിൽ അഞ്ചിനാണ് ത്രിപാഠിയെ എയിംസിലെ ഇന്റൻസീവ് കെയർ യൂണിറ്റിൽ പ്രവേശിപ്പിച്ചത്. പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചതോടെ എയിംസിലെ തന്നെ ട്രോമ കെയറിലേക്ക് മാറ്റി. എയിംസിൽ കൊവിഡ് ചികിത്സയ്ക്കായി സജ്ജീകരിച്ച പ്രത്യേക ട്രോമ കെയറിൽ ആദ്യം പ്രവേശിപ്പിച്ചതും ത്രിപാഠിയെ ആയിരുന്നു.

തുടർന്ന് നില വഷളായതോടെ വെന്റിലേറ്ററിലേക്ക് മാറ്റി. വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവൻ നിലനിർത്തിയത്. വൈകീട്ടോടെ ഹൃദയസ്തംഭനം സംഭവിക്കുകയായിരുന്നു. ത്രിപാഠിയുടെ മകൾക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top