യാത്രാ ട്രെയിനുകൾ മെയ് 17 വരെ സർവീസ് നടത്തില്ലെന്ന് റെയിൽവേ

ലോക്ക് ഡൗൺ മൂന്നാം ഘട്ടത്തിലേക്ക് നീട്ടിയതിനാൽ പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കിയ നടപടി നീട്ടിയെന്ന് അറിയിച്ച് ഇന്ത്യൻ റെയിൽവേ. മെയ് 17 വരെ യാത്രക്കാർക്കുള്ള ട്രെയിൻ സർവീസുകൾ ഉണ്ടായിരിക്കില്ലെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കി. പക്ഷേ വിവിധ സ്ഥലങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ തിരിച്ചുനാട്ടിലെത്തിക്കാനുള്ള പ്രത്യേക ട്രെയിൻ സർവീസുകൾ ഉണ്ടായിരിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശപ്രകാരമായിരിക്കും പ്രത്യേക ട്രെയിൻ സർവീസുകൾ നടത്തുക. അന്യസംസ്ഥാന തൊഴിലാളികൾ, തീർത്ഥാടകർ, വിനോദ സഞ്ചാരികൾ, വിദ്യാർത്ഥികൾ തുടങ്ങിയവരെ തിരിച്ചെത്തിക്കാനാണ് പ്രത്യേക ട്രെയിൻ സർവീസുകൾ. അതേസമയം ചരക്ക്, പാഴ്‌സൽ ട്രെയിൻ സേവനങ്ങൾ സാധാരണപോലെ തുടരും.

അതേസമയം മെയ് 17 വരെ ആഭ്യന്തര- രാജ്യാന്തര യാത്ര വിമാന സർവീസുകളുമുണ്ടാകില്ലെന്ന് ഡയറക്ട്രേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. ചരക്ക് വിമാനങ്ങൾക്ക് നിരോധനമില്ല. കൊവിഡിനെതിരെയുള്ള ലോക്ക് ഡൗൺ മെയ് 17 വരെ നീട്ടിയതിനാലാണ് ഈ തീരുമാനം. നേരത്തെ മെയ് 3ന് ശേഷം യാത്രാ വിമാനങ്ങൾ സർവീസ് നടത്തുമെന്ന തരത്തിലുള്ള വാർത്തകളുണ്ടായിരുന്നു.

Story highlights-passenger trains wont be in service till 17th

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top