Advertisement

ക്വാറി ഉത്പന്നങ്ങൾക്ക് അമിതവില ഈടാക്കാൻ അനുവദിക്കില്ല

May 2, 2020
Google News 1 minute Read

ക്വാറി ഉത്പന്നങ്ങൾക്ക് അമിതവില ഈടാക്കാൻ അനുവദിക്കില്ല. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി.മൊയ്തീൻ, ഗവ.ചീഫ് വിപ്പ് അഡ്വ. കെ രാജൻ എന്നിവരുടെ സാന്നിധ്യത്തിൽ തൃശൂരിൽ ചേർന്ന യോഗമാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. ലോക്ക്ഡൗൺ ഇളവുകൾക്ക് അനുസൃതമായി നടന്നുവരുന്ന നിർമാണ പ്രവർത്തനങ്ങൾക്ക് ക്വാറി ഉത്പന്നങ്ങൾ അത്യാവശ്യമാണ്. എന്നാൽ ഇവയ്ക്ക് അമിത വില ഈടാക്കുന്നുവെന്ന് ബിൽഡർമാരുടെയും കരാറുകാരുടെയും പരാതിയുണ്ട്. ക്രഷറുകളിൽ നിന്നും സംഭരിച്ച ഉത്പന്നങ്ങൾ വില കൂട്ടി സ്റ്റോക്കിസ്റ്റുകൾ വിൽക്കുന്നതായും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ലോഡ് എടുത്തു കൊണ്ടു പോകുന്ന വാഹന ഉടമകൾ ഉത്പന്നങ്ങൾ അമിത വിലയ്ക്ക് പുറത്തു വിൽക്കുന്നുവെന്ന പരാതിയുമുണ്ട്. ഇത്തരം പ്രവണതകൾക്കെതിരെ കർശന നടപടി ഉണ്ടാകും.

മഴക്കാലപൂർവ പ്രവർത്തനങ്ങളുടെ ഭാഗമായി നടക്കുന്ന നിർമാണ പ്രവർത്തങ്ങൾക്കും ലൈഫ്, പുനർഗേഹം പദ്ധതികൾക്കും സ്വകാര്യ വ്യക്തികൾക്കും ക്വാറി ഉത്പന്നങ്ങൾ കൂടുതൽ ആവശ്യമായി വരുന്നുണ്ട്. ഇതിനനുസൃതമായി ജില്ലയിലെ ക്രഷറുകൾ ഉത്പന്നങ്ങൾക്ക് ഒരു വില നിശ്ചയിക്കണമെന്നും ഓരോ മേഖലയിലും വില ഏകീകരിച്ച് സാധനങ്ങൾ ലഭ്യമാക്കണമെന്നും യോഗത്തിൽ തീരുമാനമായി. ക്രഷർ സൈറ്റുകളിൽ അനിയന്ത്രിതമായി ടോറസുകൾ, ടിപ്പറുകൾ, ലോറികൾ എന്നിവയുടെ വരവും നിയന്ത്രിക്കും.

ജില്ലാഭരണകൂടം നിശ്ചയിക്കുന്ന വിലയ്ക്ക് തന്നെ ഉത്പന്നങ്ങൾ നൽകാൻ സഹകരിക്കുമെന്ന് ക്വാറി ഉടമകൾ അറിയിച്ചിട്ടുണ്ട്. കൂടുതൽ നടപടികളുടെ ഭാഗമായി അടുത്ത ദിവസം തന്നെ ജില്ലയിലെ നിർമാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട എല്ലാ വകുപ്പുകളുടെയും വാഹന ഉടമകളുടെയും, ആർടിഒ, പൊലീസ്, ജിയോളജിസ്റ്റ് തുടങ്ങിയവരുടെയും യോഗം ചേരും. യോഗത്തിൽ ബിൽഡേഴ്‌സ് അസോസിയേഷൻ പ്രതിനിധികൾ, ക്വാറി ഉടമകൾ തുടങ്ങിയവർ പങ്കെടുത്തു.

Story highlights-Quarry products, over-priced kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here