പൂരപ്രേമികൾക്കായി മാജിക്ക് സ്‌ക്രീനിൽ പൂരമൊരുക്കി ട്വന്റിഫോർ; രാവിലെ 8.30 മുതൽ തത്സമയം

കൊവിഡ് പശ്ചാത്തലത്തിൽ ഇത്തവണ മേളങ്ങളും ആളും ആരവവുമില്ലാതെയാകും പൂരം നടക്കുക. ചരിത്രത്തിലാദ്യമായി തൃശൂർ പൂരം ക്ഷേത്രത്തിനകത്തെ ചടങ്ങുകൾ മാത്രമാക്കി ചുരുക്കാൻ തീരുമാനമെടുത്തിരുന്നു. പൂരത്തിന് താന്ത്രിക വിധിപ്രകാരമുള്ള ചടങ്ങ് മാത്രമാകും ഉണ്ടാകുക. കേരളത്തിന്റെ മുഖമുദ്രയായ തൃശൂർ പൂരം ഇല്ലാത്തതിന്റെ വിഷമത്തിലാണ് ലോകമെമ്പാടുമുള്ള പൂരപ്രേമികൾ. തൃശൂർ പൂര വിളംബര ദിനത്തിലും വിജനമായിരുന്നു വടക്കുംനാഥ ക്ഷേത്രത്തിന്റെ തെക്കേഗോപുരനടയുടെ മുൻവശം കുറച്ചൊന്നുമല്ല നമ്മുടെ ഉള്ളുലച്ചത്. ഈ പശ്ചാത്തലത്തിൽ ലോകമെമ്പാടുമുള്ള മലയാളികൾക്ക് തൃശൂർ പൂരാനുഭവം സമ്മാനിക്കുകയാണ് ട്വന്റിഫോർ.

ട്വന്റിഫോർ മാജിക്ക് സ്‌ക്രീനിൽ ഇന്ന് ലോക ടെലിവിഷൻ ചരിത്രത്തിലാദ്യമായി വിർച്വൽ പൂരം നടക്കും. സാങ്കേതിക വിദ്യയുടെ സഹായത്തോടെ പൂരക്കാഴ്ചകൾ പ്രേക്ഷകരുടെ മുന്നിലേക്ക് മാജിക്ക് സ്‌ക്രീനിലൂടെ ഇന്ന് രാവിലെ 8.30 മുതൽ തത്സമയം എത്തും. പൂര വിശേഷങ്ങൾ പങ്കിട്ട് പ്രമുഖരും ഒത്തുചേരും.

തൃശൂർ പൂരം ടെലിവിഷൻ സ്‌ക്രീനിൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെ പുനഃസൃഷ്ടിക്കുന്നതിന് പുറമെ കുറച്ച് സർപ്രൈസുകളും ട്വന്റിഫോർ പ്രേക്ഷകർക്കായി ഒരുക്കിയിട്ടുണ്ട്.

Story Highlights- Thrissur Pooram

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top