ബാർട്ടർ രീതിയിൽ സാധനങ്ങൾ കൈമാറി മലപ്പുറത്തെ സ്കൂൾ വിദ്യാർത്ഥികൾ

ഭക്ഷ്യ കിറ്റ് വിതരണത്തിന്റെ നിരവധി നന്മ നിറഞ്ഞ കാഴ്ചകൾ ലോക്ക് ഡൗൺ കാലത്ത് നമ്മൾ കാണുകയുണ്ടായി. എന്നാൽ പരസ്പര സഹവർത്തിത്വം കൊണ്ട് പ്രതിസന്ധി കാലത്തെ മറികടക്കുകയാണ് മലപ്പുറം താനൂർ ദേവധാർ ഗവ. ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥികൾ. തങ്ങളുടെ പക്കലുള്ള പച്ചക്കറികൾ ബാർട്ടർ രീതിയിൽ പര്സപരം കൈമാറിയാണ് വിദ്യാർഥികൾ മാതൃക തീർക്കുന്നത്

തിരൂർ ദേവധാർ സ്കൂൾ അധികൃതർ തന്നെയാണ് ലോക്ക് ഡൗൺ കാലത്ത് വ്യത്യസ്തമായ ആശയം കൊണ്ടുവന്നത്. ആർക്കും എന്തും വെക്കാം, എടുക്കാം എന്ന പേരിലാണ് പദ്ധതി. വിദ്യാർത്ഥികൾക്ക് തൻ്റെ വീട്ടിലുള്ള പഴം, പച്ചക്കറി തുടങ്ങിയ സാധനങ്ങളും ഉൽപ്പന്നങ്ങളും മിച്ചം വരുന്ന മറ്റ് സാധനങ്ങളും സ്കൂളിൽ പ്രത്യേകം തയ്യാറാക്കിയ വിതരണ കേന്ദ്രത്തിൽ എത്തിക്കാം. അവരുടെ വീട്ടിൽ ഇല്ലാത്ത സാധനങ്ങൾ ആവശ്യാർഥം കൊണ്ടു പോവുകയും ചെയ്യാം. പണമിടപാട് ഒന്നുമില്ല. ബാർട്ടർ രീതിയിലുള്ള സാധന കെെമാറ്റമാണ് നടപ്പിലാക്കുന്നത്. കൊണ്ടു വരാൻ ഒന്നും ഇല്ലാത്തവനും ആവശ്യമുള്ളത് കൊണ്ടു പോകാൻ മടി കാണിക്കേണ്ടതില്ല. സ്കൂളിലെ ഒരു കുട്ടിയുടെ കുടുംബവും ലോക്ക് ഡൗൺ കാലത്ത് പട്ടിണിയിലാവരുത് എന്നാണ് പദ്ധതിക്ക് പിന്നിലെ സംഘാടകരുടെ ലക്ഷ്യം

അദ്ധ്യാപകരുടെയും പിടിഎയുടെയും നേതൃത്വത്തിലാണ് പദ്ധതിയുടെ പ്രവർത്തനം. കൈത്താങ്ങ് ആകുന്നതിന് ഒപ്പം വിദ്യാർത്ഥികളുടെ ഐക്യവും കെട്ടുറപ്പും വർധിപ്പിക്കാൻ പദ്ധതിക്ക് കഴിഞ്ഞതായി ഇവർ സാക്ഷ്യപ്പെടുത്തുന്നു.

Story Highlights: barter system in malappuram school

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top