ബോറടി മാറ്റാൻ ബലൂൺ വീർപ്പിക്കൽ ചലഞ്ച്; വീഡിയോ പങ്കുവച്ച് ബോബി ചെമ്മണ്ണൂർ

Boby Chemmannur balloon blowing challenge

ലോക്ക് ഡൗണിലെ വിരസത മാറ്റാൻ ബലൂൺ വീർപ്പിക്കൽ ചലഞ്ചുമായി പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂർ. പ്രമുഖരായ പലരെയും ടാഗ് ചെയ്തു കൊണ്ട് തൻ്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് അദ്ദേഹം ചലഞ്ച് മുന്നോട്ടുവച്ചത്. വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

ബോബി ചെമ്മണ്ണൂരിനൊപ്പം മൂന്നു പേർ കൂടി നിന്ന് ബലൂൺ വീർപ്പിക്കുകയാണ് വീഡിയോയിൽ. “ഈ ലോക്ക് ഡൗൺ കാലത്ത് കുട്ടികൾക്കും കുടുംബങ്ങൾക്കും വിരസത മറികടക്കാനുള്ള ഒരു ചലഞ്ചാണ് അവതരിപ്പിക്കുന്നത്. എല്ലാത്തിലും സംഗീതമുണ്ട്. ഉച്ഛ്വസിക്കുമ്പോഴും നിശ്വസിക്കുമ്പോഴും അതിന് താളമുണ്ട്.”- വീഡിയോയിൽ ബോബി പറയുന്നു. നമ്മുടെ ശ്വാസകോശത്തിൻ്റെ വിസൃതി വർധിപ്പിക്കാൻ ചലഞ്ചിൽ പങ്കെടുക്കണമെന്നും അദ്ദേഹം അപേക്ഷിക്കുന്നു.

സംസ്ഥാനത്ത് ഇന്നലെ രണ്ട് പേർകു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു. വയനാട്, കണ്ണൂർ എന്നിവിടങ്ങളിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. എട്ട് പേർ രോഗമുക്തി നേടി. കണ്ണൂരിൽ ആറും ഇടുക്കിയിൽ രണ്ട് പേരുമാണ് രോഗമുക്തി നേടിയത്. 499 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതിൽ 96 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 21,891 പേർ നിരീക്ഷണത്തിലുണ്ട്. ഇതിൽ 21,494 പേർ വീടുകളിലും 410 പേർ ആശുപത്രിയിലുമാണ് ചികിത്സയിൽ കഴിയുന്നത്.

സംസ്ഥാനത്ത് 80 ഹോട്ട്‌സ്‌പോട്ടുകൾ ആണ് ഉള്ളത്. ഇതിൽ 21 എണ്ണം കണ്ണൂരാണ്. ഇടുക്കിയിലും കോട്ടയത്തും പതിനൊന്ന് വീതവും ഹോട്ട്‌സ്‌പോട്ടുകൾ ഉണ്ട്.

Story Highlights: boby chemmannur balloon blowing challenge video viral

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top