Advertisement

ശമ്പളം മാറ്റിവയ്ക്കൽ ഉത്തരവ് കത്തിക്കൽ; അധ്യാപകരെ വീണ്ടും വിമർശിച്ച് മുഖ്യമന്ത്രി

May 3, 2020
Google News 1 minute Read

ശമ്പളം മാറ്റിവയ്ക്കൽ ഉത്തരവ് കത്തിച്ച അധ്യാപകർക്കെതിരെ വീണ്ടും മുഖ്യമന്ത്രി പിണറായി വിജയൻ. നാടിന്റെ പ്രതികരണം കണ്ടിട്ടും ആ അധ്യാപകർക്ക് മാനസാന്തരം വരില്ലെന്നും അവർ അത്തരം മനസിന്റെ ഉടമകളാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ധൂർത്ത് എന്നതടക്കം പ്രതിപക്ഷ ആരോപണങ്ങളേയും മുഖ്യമന്ത്രി വിമർശിച്ചു. പ്രതിവാര ടി വി പരിപാടിയായ നാം മുന്നോട്ടിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. കൊവിഡ് പ്രതിസന്ധിയുടെ കാലത്ത് ശമ്പളം മാറ്റിവെയ്ക്കൽ തീരുമാനത്തെ എതിർക്കുന്നവർ ജനങ്ങൾക്ക് മുന്നിൽ പരിഹാസ്യരാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രവും ഉത്തർപ്രദേശും ഡിഎ മരവിപ്പിച്ചു. രാജസ്ഥാനിൽ ശമ്പളം പിടിച്ചു.

also read:കേരളം അപകടനില തരണം ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി

സർക്കാരിന് ധൂർത്തെന്ന പ്രതിപക്ഷാരോപണം മുഖ്യമന്ത്രി തളളി. ദുരന്ത പ്രതികരണത്തിനും സുരക്ഷാ കാര്യങ്ങൾക്കും ഹെലികോപ്ടർ ആവശ്യമുണ്ട്. ഒരു മുതിർന്ന ഉദ്യോഗസ്ഥന്റെ ശമ്പളത്തോളം ഉണ്ടാകില്ല എല്ലാ ഉപദേഷ്ടാക്കളുടേയും ആകെ ശമ്പളമെന്ന് മുഖ്യന്ത്രി പറഞ്ഞു. വാഹനങ്ങൾ അപൂർവമായേ സർക്കാർ വാങ്ങിയിട്ടുള്ളൂ. കേസുകൾക്ക് പ്രഗത്ഭ അഭിഭാഷകരെ നിയോഗിക്കുക എന്നത് സർക്കാരുകൾ എക്കാലവും പിന്തുടരുന്ന രീതിയെന്നും മുഖ്യമന്ത്രി പറഞ്ഞു. നേരത്തെ മുല്ലപ്പള്ളി രാമചന്ദ്ര അടക്കമുള്ള പ്രതിപക്ഷ നേതാക്കൾ ഹെലിക്കോപ്ടർ ഇടപാടിനെയും മുഖ്യമന്ത്രിയുടെ ഉപദേഷ്ടാക്കളുടെ ശമ്പളത്തെക്കുറിച്ചും ആരോപണം ഉന്നയിച്ചിരുന്നു. സർക്കാർ കൊവിഡ് സമയത്ത് ധൂർത്ത് കാണിക്കുന്നുവെന്നായിരുന്നു വിമർശനം. കൂടാതെ പെരിയ ഇരട്ട കൊലപാതക കേസ് വാദത്തിന് വേണ്ടി ഖജനാവിലെ പണം ഉപയോഗിച്ചതും ചർച്ചക്ക് വഴി വച്ചിരുന്നു.

Story highlights-c m criticizes ,teachers burning circular

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here