സാനിറ്റൈസറിൽ നിന്ന് മദ്യം നിർമാണം; യുവാവ് അറസ്റ്റിൽ

മധ്യപ്രദേശിൽ സാനിറ്റൈസർ ഉപയോഗിച്ച് മദ്യം ഉണ്ടാക്കിയ ആളെ അറസ്റ്റ് ചെയ്തു. റൈസൻ ജില്ലയിൽ വച്ചാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. ബോറിയ ജഗിർ ഗ്രാമത്തിലുള്ള ഇന്ദാൽ സിംഗ് രജ്പുത് എന്ന യുവാവാണ് സാനിറ്റൈസർ ഉപയോഗിച്ച് മദ്യം നിർമിച്ചത്. എക്‌സൈസ് നിയമ പ്രകാരമാണ് അറസ്റ്റ്.
ഹാൻഡ് സാനിറ്റൈസറിലെ പ്രധാന ഘടകമാണ് ആൽക്കഹോൾ. അസാധാരണമായ സംഭവമെന്നാണ് പൊലീസ് ഇതിനെക്കുറിച്ച് പറഞ്ഞത്. 72 ശതമാനം ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസർ ഉപയോഗിച്ചായിരുന്നു മദ്യ നിർമാണം. സംസ്ഥാനത്ത് ഇപ്പോഴും മദ്യശാലകൾ തുറക്കാൻ അനുവാദം നൽകിയിട്ടില്ല. സാനിറ്റൈസറിന് ഡിമാൻഡ് കൂടിയതിനാൽ ഡിസ്റ്റിലറികൾക്ക് സാനിറ്റൈസർ നിർമിക്കാൻ സർക്കാർ അനുമതി നൽകിയിരുന്നു.
also read:സാനിറ്റൈസർ പുരണ്ട കൈകൾ കൊണ്ട് വളർത്ത് മൃഗങ്ങളെ തൊടുന്നത് അപകടമോ ? [24 Fact Check]
അതേസമയം ഡൽഹി, അസം, കർണാടക എന്നീ സംസ്ഥാനങ്ങൾ മദ്യശാലകൾ തുറക്കാൻ തീരുമാനിച്ചു. കേന്ദ്ര സർക്കാർ നിർദേശങ്ങൾ പാലിച്ചായിരിക്കും മദ്യശാലകൾ തുറക്കുക. കഴിഞ്ഞ ദിവസമാണ് ഒറ്റപ്പെട്ട മദ്യശാലകൾ തുറക്കാമെന്ന നിർദേശവുമായി കേന്ദ്ര സർക്കാർ രംഗത്തെത്തിയത്. എന്നാൽ കേരളം ഇപ്പോൾ മദ്യശാലകൾ തുറക്കുന്നില്ലെന്ന നിലപാടിലാണ്.
Story highlights-liquor from sanitizer, arrest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here