മഹാരാഷ്ട്രയിൽ കൊവിഡ് ബാധിതർ 13,000ലേക്ക്

corona maharashtra

കൊവിഡ് വൈറസ് പടർന്നുപിടിക്കുന്ന മഹാരാഷ്ട്രയിൽരോഗബാധിതരുടെ എണ്ണം 13,000 നോട് അടുക്കുന്നു. 12,974 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. പുതുതായി 678 പേർക്ക് രോഗം സ്ഥിരീകരിച്ചു. 27 പേർ മരിച്ചു. ഇതോടെ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 548 ആയി.

പുതുതായി റിപ്പോർട്ട് ചെയ്ത കൊവിഡ് കേസുകളിൽ 441 എണ്ണവും 21 മരണവും മുംബൈയിലാണ്. ആകെ രോഗികൾ 8,613. മരണസംഖ്യ 343 ആയി ഉയർന്നു. പൂനെയിൽ 2030 പേരാണ് രോഗബാധിതരായി ഉള്ളത്. 103 പേർ മരിച്ചു. 94 പുതിയ പോസിറ്റീവ് കേസുകൾ കൂടി ധാരാവിയിൽ റിപ്പോർട്ട് ചെയ്തു. രണ്ട് പേർ മരിച്ചു. ഹോട്ട്‌സ്‌പോട്ടായ മഹീം, ദാദർ മേഖലയിൽ കൊവിഡ് റിപ്പോർട്ട് ചെയ്തു. 590 പേർക്കാണ് ചേരിയിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചത്.

read also: രാജ്യത്ത് കൊവിഡ് ബാധിതർ 40,000 കടന്നു; 24 മണിക്കൂറിനിടെ 83 മരണം

നാഗപഡാ പൊലീസ് സ്റ്റേഷനിലെ രണ്ട് വനിതാ പൊലീസ് ഉദ്യോഗസ്ഥർക്കും കൊവിഡ് പോസിറ്റീവായി. ഇതേ സ്റ്റേഷനിലെ ഹെഡ്‌കോൺസ്റ്റബിളിന് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. മുംബൈയിൽ മാത്രം 143 പൊലീസുകാർക്കാണ് കൊവിഡ് ബാധിച്ചത്.

story highlights- corona virus, maharashtra, mumbai, dharavi

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top