രോഹിതിന് ഏകദിനത്തിൽ ട്രിപ്പിൾ സെഞ്ചുറി നേടാൻ കഴിയില്ല; ശ്രീശാന്ത്

ഇന്ത്യൻ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മക്ക് ഏകദിനത്തിൽ ട്രിപ്പിൾ സെഞ്ചുറി നേടാൻ കഴിയില്ലെന്ന് മുൻ താരം എസ് ശ്രീശാന്ത്. രോഹിതിന് അത് സാധിക്കില്ലെന്നും ലോകേഷ് രാഹുലോ വിരാട് കോലിയോ ആ നേട്ടം സ്വന്തമാക്കാൻ സാധ്യതയുണ്ടെന്നും ശ്രീ പറഞ്ഞു. ഇംഗ്ലണ്ട് ഓൾറൗണ്ടർ ബെൻ സ്റ്റോക്സിനും ഏകദിനത്തിൽ ട്രിപ്പിൾ സെഞ്ചുറി നേടാൻ കഴിവുണ്ടെന്നും ശ്രീ കൂട്ടിച്ചേർത്തു.
കോലിക്കും രോഹിതിനും ശേഷം ലോകേഷ് രാഹുൽ ഇന്ത്യയുടെ ക്യാപ്റ്റൻ ആയേക്കുമെന്നും ശ്രീ പറഞ്ഞു. ഏത് പൊസിഷനിലും ഉത്തരവാദിത്വത്തോടെ കളിക്കാന്‍ രാഹുലിന് കഴിയുന്നുണ്ട്. കോലിയുടെ നായകത്വത്തോട് ചേര്‍ന്ന് നില്‍ക്കുന്ന രീതിയാണ് രാഹുലിന്റേതും. വ്യക്തിഗത നേട്ടങ്ങളേക്കാള്‍ ടീമിന്റെ നേട്ടം മുന്‍ നിര്‍ത്തി കളിക്കുന്ന താരമാണ് രാഹുലെന്നും ശ്രീശാന്ത് അഭിപ്രായപ്പെട്ടു.
ഏറ്റവും പ്രിയപ്പെട്ട ക്യാപ്റ്റൻ ആരെന്ന ചോദ്യത്തിനുത്തരമായി 1983ൽ ഇന്ത്യയെ ആദ്യ ലോകകപ്പ് വിജയത്തിലേക്ക് നയിച്ച കപിൽ ദേവിൻ്റെ പേരാണ് ശ്രീ പറഞ്ഞത്. മുൻ നായകനും ബിസിസിഐ പ്രസിഡൻ്റുമായ സൗരവ് ഗാംഗുലിയെപ്പറ്റിയും ശ്രീ വാചാലനായി. ഗാംഗുലി തന്നെ ഏറെ സഹായിച്ചിട്ടുണ്ടെന്നും ആഭ്യന്തര ക്രിക്കറ്റിലും, രാജ്യാന്തര ക്രിക്കറ്റിലും ദാദയുടെ ഉപദേശങ്ങള്‍ എനിക്ക് ഫലം ചെയ്‌തിട്ടുണ്ട് എന്നും ശ്രീശാന്ത് കൂട്ടിച്ചേർത്തു.
2013 -ലെ ഐപിഎല്‍ വാതുവെയ്പ്പു കേസിലാണ് ശ്രീശാന്ത് കുറ്റാരോപിതനായത്. നീണ്ട വിചാരണകള്‍ക്കൊടുവില്‍ ശ്രീശാന്തിനെ കോടതി കുറ്റവിമുക്തനാക്കിയെങ്കിലും ബിസിസിഐ വിലക്ക് നീക്കിയില്ല. ഇതോടെ ശ്രീശാന്ത് നീതി തേടി സുപ്രീം കോടതിയിലെത്തി. തുടര്‍ന്ന് കേസ് പരിഗണിച്ച സുപ്രീം കോടതിയുടെ നിര്‍ദ്ദേശ പ്രകാരമാണ് താരത്തിന്റെ ആജീവനാന്ത വിലക്ക് ബിസിസിഐ ഏഴു വര്‍ഷമായി ചുരുക്കിയത്. അടുത്തവര്‍ഷം സെപ്തംബറില്‍ ശ്രീശാന്തിൻ്റെ വിലക്ക് നീങ്ങും.
Story Highlights: S Sreesanth Predicts Rohit Sharma Can Never Score Triple Century In ODIs
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here