Advertisement

ഇതര സംസ്ഥാന തൊഴിലാളികളെ നാട്ടിലേക്ക് എത്തിക്കൽ; ആലപ്പുഴയിൽ ട്രെയിൻ പുനഃക്രമീകരിച്ചു; കോഴിക്കോടും മലപ്പുറത്തും ട്രെയിൻ റദ്ദാക്കി

May 4, 2020
Google News 1 minute Read
alappuzha migrant labour train

ഇതര സംസ്ഥാന തൊഴിലാളികളെ നാട്ടിലേക്ക് എത്തിക്കാനുള്ള നടപടിയുടെ ഭാഗമായി ആലപ്പുഴയിൽ നിന്ന് ഏർപ്പെടുത്തിയ ട്രെയിന്റെ സമയം പുനഃക്രമീകരിച്ചു. കോഴിക്കോട് നിന്നും മലപ്പുറത്ത് നിന്നുമുള്ള ട്രെയിൻ റദ്ദാക്കിയിട്ടുണ്ട്.

ഇന്ന് വൈകിട്ട് ആലപ്പുഴ നിന്ന് ബീഹാറിലേക്ക് തൊഴിലാളികളെയും കൊണ്ട് പുറപ്പെടാനിരുന്ന ട്രെയിൻ റീഷെഡ്യൂൾ ചെയ്ത വിവരം അധികൃതർ അറിയിച്ചു. മെയ് എട്ടിന് മുമ്പ് ട്രെയിൻ പുറപ്പെടുമെന്നാണ് വിവരം.

Read Also : ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികള്‍ കേരളത്തിലേക്ക് എത്തിത്തുടങ്ങി

തൊഴിലാളികളെ സ്വദേശത്ത് എത്തിക്കാനുള്ള കോഴിക്കോട് നിന്നുള്ള ട്രെയിൻ റദ്ദാക്കിയിട്ടുണ്ട്. കെഎസ്അർടിസി ബസുകൾ അനുവദിക്കേണ്ടതില്ലെന്ന് ഡെപ്യൂട്ടി കളക്ടർ അറിയിച്ചിട്ടുണ്ട്. ബിഹാർ സർക്കാരിന്റെ അനുമതി ലഭിക്കാത്തത് മൂലമാണ് ട്രെയിൻ റദ്ദാക്കിയത്.

മലപ്പുറത്തും ട്രെയിൻ റദ്ദാക്കി. ഇന്ന് ഉച്ചയ്ക്ക് 2 ന് തിരൂർ നിന്നും ബിഹാറിലേക്ക് 1200 അതിഥി തൊഴിലാളികളുമായി പോകാനിരുന്ന ട്രെയിൻ ഉണ്ടാകില്ലെന്ന് ജില്ലാ കളക്ടർ ജാഫർ മലിക് അറിയിച്ചു. ബിഹാർ സർക്കാരിന്റെ അനുമതി ( എൻ.ഒ.സി) ലഭിക്കാത്തതാണ് യാത്ര ഉപേക്ഷിക്കാൻ കാരണം. കേരളത്തിന്റെ ഭാഗത്ത് നിന്ന് എല്ലാ ഒരുക്കങ്ങളും പൂർത്തിയായിരുന്നതായും ബിഹാർ സർക്കാരിന്റെ അനുമതി ലഭിക്കുന്ന മുറയ്ക്ക് തൊഴിലാളികൾക്കായി യാത്രാ സൗകര്യം ഏർപ്പെടുത്തുമെന്നും കളക്ടർ കൂട്ടിച്ചേർത്തു.

Story Highlights- Train, Migrant labors

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here