മാസ്കുകൾ പരസ്പരം സംസാരിക്കുന്നു; ‘അയയിലെ കഥ’ ഹ്രസ്വചിത്രം ശ്രദ്ധ നേടുന്നു

പരസ്പരം സംസാരിക്കുന്ന മാസ്കുകളുടെ സംഭാഷണങ്ങളിലേക്ക് ക്യാമറ തിരിച്ചു വെക്കുന്ന ‘അയയിലെ കഥ’ എന്ന ഹ്രസ്വചിത്രം ശ്രദ്ധ നേടുന്നു. അയയിൽ ഉണക്കാനിട്ടിരിക്കുന്ന മാസ്കുകൾ തമ്മിൽ നടത്തിയേക്കാവുന്ന സംഭാഷണങ്ങളിലൂടെയാണ് ചിത്രത്തിൻ്റെ സഞ്ചാരം. 6 മിനിട്ട് ദൈർഘ്യമുള്ള വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
മുൻപ് ആശുപത്രികളിലും മറ്റും ഉപയോഗിച്ചു കൊണ്ടിരുന്ന മാസ്ക് ജനകീയമായതാണ് മാസ്കുകളുടെ സംസാരവിഷയങ്ങളിൽ ഒന്ന്. സപ്ലൈക്കോ, റേഷൻ കട, ചന്ത തുടങ്ങി പല ഇടങ്ങളിലും സഞ്ചരിച്ച് മടുത്ത കദനകഥയും മാസ്ക് പങ്കുവെക്കുന്നുണ്ട്. ഇതിനിടയിൽ പുറത്തിറങ്ങിയതിന് പൊലീസ് പിടിച്ച സങ്കടവും മാസ്കുകളുടെ സംഭാഷണങ്ങളിൽ ഉൾപ്പെടുന്നുണ്ട്. മാസ്കുകൾക്കിടയിലെ ഫ്രീക്കന്മാരായ തൂവാലകളെപ്പറ്റിയും മാസ്കുകൾ സംസാരിക്കുന്നു.
അലക്സ് ബാബു ആണ് ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കി സംവിധാനം ചെയ്തത്. അശ്വിൻ ഫ്രെഡി ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നു. സുജിത് കുമാർ കലാസംവിധാനവും സുമോദ് ഒഎസ് ശബ്ദമിശ്രണവും നിർവഹിച്ചിരിക്കുന്നു. റയാൻ ഫിലിംസാണ് സിനിമ പുറത്തിറക്കിയിരിക്കുന്നത്.
Story Highlights: ayayile katha short film
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here