കൊവിഡ് ബാധയിൽ ഒരു ലക്ഷത്തോളം അമേരിക്കക്കാർ മരിക്കും: ഡോണൾഡ് ട്രംപ്

donald trump

കൊറോണ വൈറസ് ബാധയിൽ അമേരിക്കയിൽ ഒരു ലക്ഷത്തോളം പേർക്ക് ജീവൻ നഷ്ടമാകുമെന്ന് പ്രസി‍ഡന്റ് ഡോണൾഡ് ട്രംപ്. ഞായറാഴ്ചയാണ് ട്രംപ് ഇത്തരത്തിൽ പ്രസ്താവന നടത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ചയും ട്രംപ് സമാനമായ പ്രസ്താവന നടത്തിയിരുന്നു. കൊവിഡ് ബാധിച്ച് ഒരു ലക്ഷത്തിൽ താഴെ അമേരിക്കക്കാർ മരിക്കുമെന്നായിരുന്നു ട്രംപ് പറഞ്ഞത്.

കൊവിഡ് ബാധയിൽ 75,800 മുതൽ 100,000 വരെ ആളുകളെ തങ്ങൾക്ക് നഷ്ടമാകും. അതൊരു ഭയാനകമായ കാര്യമാണ്. എന്നാൽ അതാണ് വാസ്തവം. വർഷാവസാനത്തോടെ കൊറോണയ്ക്കെതിരെ വാക്സിൻ വികസിപ്പിക്കുമെന്ന് തനിക്ക് വിശ്വാസമുണ്ടെന്നും ട്രംപ് പറഞ്ഞു. കൊറോണ വൈറസിനെക്കുറിച്ച് ജനുവരി 23 ന് തനിക്ക് മുന്നറിയിപ്പ് കിട്ടി. എന്നാല്‍ സംഗതി ഇത്ര ഗുരുതരമാകുമെന്ന് തനിക്ക് ബോധ്യപ്പെട്ടിരുന്നില്ല. എന്നാൽ ചൈനയില്‍ നിന്നുള്ള വ്യോമഗതാഗതം അവസാനിപ്പിക്കാന്‍ താന്‍ അന്നു തന്നെ തീരുമാനമെടുത്തെന്നും ട്രംപ് അവകാശപ്പെട്ടു.

read also: വുഹാനിലെ ലാബിൽ നിന്നാണ് കൊറോണ വൈറസ് വ്യാപനം; തെളിവുണ്ടെന്ന് ട്രംപ്

കൊവിഡുമായി ബന്ധപ്പെട്ട ട്രംപിന്റെ പല പ്രസ്താവനകളും ഇതിനോടകം വിവാദമായിട്ടുണ്ട്. കൊറോണ വൈറസിന്റെ ഉത്ഭവം
ചൈനയിലെ വുഹാനിലെ പരീക്ഷണശാലയാണെന്ന് പറഞ്ഞ് ട്രംപ് കഴിഞ്ഞ ദിവസം രം​ഗത്തെത്തിയിരുന്നു. ഇതിന് തന്റെ കൈവശം തെളിവുണ്ടെന്നും ട്രംപ് പറഞ്ഞിരുന്നു. കൊവിഡ് ബാധിതരുടെ ശരീരത്തിൽ അണുനാശിനി കുത്തിവയ്ക്കണമെന്നായിരുന്നു ട്രംപിന്റെ മറ്റൊരു വാദം. ഇത് വിവാദമായതോടെ ഒരു തമാശ മാത്രമാണതെന്നായിരുന്നു ട്രംപിന്റെ വിശദീകരണം.

story highlights- corona virus, donald trump, china

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top