Advertisement

ലോകാരോഗ്യ സംഘടന നടത്തുന്ന മരുന്ന് പരീക്ഷണ പദ്ധതിയുടെ ഭാഗമാകാൻ ഇന്ത്യയും

May 4, 2020
Google News 2 minutes Read

കൊറോണ വൈറസിനെതിരെ ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ സോളിഡാരിറ്റി എന്ന പേരിൽ നടത്തുന്ന മരുന്ന് പരീക്ഷണ പദ്ധതിയുടെ ഭാഗമാകാൻ ഇന്ത്യയും. കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ഡോ. ഹർഷ് വർധനാണ് ഇക്കാര്യം അറിയിച്ചത്. പദ്ധതിയുടെ ഭാഗമായി റെംഡെസിവിർ എന്ന മരുന്ന് രാജ്യത്തെ കോവിഡ് രോഗികളിൽ പരീക്ഷിക്കുമെന്നും ആരോഗ്യവകുപ്പ് മന്ത്രി അറിയിച്ചു. ഇത് സംബന്ധിച്ച് ഉന്നത തല ചർച്ചകൾ നടക്കുകയാണെന്നും ഐസിഎംആർ, സിഎസ് ഐ ആർ എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞരും ഈ വിഷയം നിരീക്ഷിച്ചു വരികയാണെന്നും ഹർഷ് വർധൻ പറഞ്ഞു.

മരുന്ന് പരീക്ഷണത്തിന്റെ ഭാഗമായി റെംഡെസിവിറിന്റെ ആയിരം ഡോസ് ഇന്ത്യക്ക് ലഭ്യമായിട്ടുണ്ടെന്നും ഇത് വിവിധ സംസ്ഥാനങ്ങളിലുള്ള കൊവിഡ് 19 രോഗികളിൽ പരീക്ഷണാടിസ്ഥാനത്തിൽ പ്രയോഗിക്കാൻ ഉദ്ദേശിക്കുന്നുവെന്നും കേന്ദ്ര മന്ത്രി അറിയിച്ചു.

also read:പ്രതീക്ഷകൾ വിഫലം; കൊവിഡ് മരുന്നിന്റെ ആദ്യ പരീക്ഷണം പരാജയം

കൊവിഡ് 19 ന്റെ ചികിത്സയ്ക്ക് ഉപയോഗിക്കാവുന്ന മരുന്നുകളുടെ പരീക്ഷണ പദ്ധതിയാണ് സോളിഡാരിറ്റി. നൂറിലധികം രാജ്യങ്ങൾ ഈ പദ്ധതിയിൽ പങ്കാളികളാണ്. റെംഡെസിവിർ അടക്കം നാലു മരുന്നകളാണ് പരീക്ഷിക്കുന്നത്. കൊവിഡിനെതിരായ മരുന്ന് ഗവേഷണത്തിൽ ഉണ്ടാകുന്ന കാലതാമസം കുറയ്ക്കുക, കഴിവതും വേഗത്തിൽ ഫലപ്രദമായ പ്രതിരോധ ചികിത്സ കണ്ടെത്തുക എന്നതാണ് സോളിഡാരിറ്റി പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്.

അമേരിക്കയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് നടത്തിയ പരീക്ഷണത്തിൽ റെംഡെസിവിർ കൊവിഡ് പ്രതിരോധത്തിന് ഗുണകരമാണെന്നു whoകണ്ടെത്തിയിരുന്നു. അത്യാവശ്യ ഘട്ടത്തിൽ കൊവിഡ് രോഗികളിൽ ഈ മരുന്ന് അമേരിക്കയിൽ ഉപയോഗിക്കുന്നുമുണ്ട്.

Story highlights-India is also part of the World Health Organisation’sWHO drug testing program

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here