ലോക്ക്ഡൗണ്‍ മൂന്നാം ഘട്ടത്തിന് ഇന്ന് തുടക്കം

കൂടുതല്‍ ഇളവുകളോടെ ലോക്ക്ഡൗണ്‍ മൂന്നാം ഘട്ടത്തിന് ഇന്ന് തുടക്കം. കേന്ദ്ര മാര്‍ഗ രേഖയില്‍ നിന്ന് ഭിന്നമായി സംസ്ഥാനത്ത് പൊതുഗതാഗതം അനുവദിച്ചിട്ടില്ല. മദ്യ വില്‍പന ശാലകളും അടഞ്ഞു കിടക്കും. സ്വകാര്യ വാഹനങ്ങള്‍ക്കും അന്തര്‍ ജില്ലാ യാത്രകള്‍ക്കും ഉപാധിയോടെ അനുമതിയുണ്ട്.
ഗ്രീന്‍ സോണിലടക്കം പൊതുഗതാഗതം ഉണ്ടാകില്ല. ഗ്രീന്‍, ഓറഞ്ച് ജില്ലകളില്‍ ടാക്‌സി, കാബ് സര്‍വീസ് നടത്താം. ഡ്രൈവര്‍ക്ക് പുറമേ രണ്ട് യാത്രക്കാര്‍ അനുവദനീയമാണ്. ഓട്ടോറിക്ഷ സര്‍വീസ് പാടില്ല. ഇരുചക്ര വാഹനങ്ങളില്‍ അടിയന്തര വേളയില്‍ മാത്രമെ പിന്‍സീറ്റ് യാത്ര പാടുള്ളൂ. അന്തര്‍ ജില്ലാ യാത്രകള്‍ ഉപാധികളോടെ അനുവദിക്കും. രാത്രിയാത്രയ്ക്ക് സംസ്ഥാനത്ത്നിയന്ത്രണമേര്‍പ്പെടുത്തി. ചരക്കു വാഹനങ്ങളുടെ നീക്കം മൂന്നു സോണിലും അനുവദിക്കും.
സര്‍ക്കാര്‍ ഓഫിസുകള്‍, ആശുപത്രികള്‍, അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ എന്നിവയ്ക്ക് നിബന്ധനകളോടെ പ്രവര്‍ത്തിക്കാം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍, സിനിമ തിയറ്ററുകള്‍, ഷോപ്പിംഗ് മാള്‍, പാര്‍ക്ക്, ജിംനേഷ്യം, ബാര്‍ബര്‍ ഷോപ്പുകള്‍, ബ്യൂട്ടി പാര്‍ലറുകള്‍, മദ്യവില്‍പനശാലകള്‍ എന്നിവ അടഞ്ഞു കിടക്കും.
ബാങ്കുകള്‍ പത്ത് മുതല്‍ അഞ്ചു വരെ പ്രവര്‍ത്തിക്കും. ചെറുകിട തുണിക്കടകള്‍ അഞ്ചില്‍ താഴെ ജീവനക്കാരോടെ തുറക്കാം. പ്രഭാത നടത്തം അകല വ്യവസ്ഥയോടെ അനുവദിക്കും. ഗ്രീന്‍ സോണില്‍ കടകമ്പോളങ്ങള്‍ ആഴ്ച്ചയില്‍ ആറ് ദിവസം തുറക്കാം. പൊതു സ്ഥലത്ത് തുപ്പിയാലും, മുഖാവരണം ധരിച്ചില്ലെങ്കിലും പിഴ ഈടാക്കും. ഞായറാഴ്ച്ചകള്‍ സമ്പൂര്‍ണ അവധിയായിരിക്കും
Story Highlights: coronavirus, Lockdown,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here