ബൈക്കിൽ പാഞ്ഞെത്തി കുട്ടിയെ തട്ടികൊണ്ട് പോകാൻ ശ്രമിക്കുന്ന കുരങ്ങൻ; സോഷ്യൽ മീഡിയയിൽ തരംഗമായി വീഡിയോ

മുൻ അമേരിക്കൻ ബാസ്‌ക്കറ്റ് ബോൾ താരം റെക്സ് ചാപ്മാൻ ട്വിറ്ററിൽ പങ്കുവച്ച ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. പക്ഷേ, ഈ വീഡിയോയിലെ ദൃശ്യങ്ങൾ വ്യാപക വിമർശനങ്ങൾക്കും വഴിയൊരുക്കിയിട്ടുണ്ട്.
ഒരു കുരങ്ങൻ കളിപ്പാട്ട ബൈക്കിൽ പാഞ്ഞെത്തി ഒരു കെട്ടിടത്തിന്റെ ഓരത്ത് ഇരിക്കുന്ന കുട്ടികളിൽ ചെറിയൊരു കുട്ടിയുടെ മേൽ ചാടി വീഴുകയും കുട്ടിയെ പിടിച്ചു വലിച്ച് നിലത്തുകൂടി വലിച്ചിഴച്ചുകൊണ്ടുപോകാൻ നോക്കുന്നതുമാണ് വീഡിയോ. കുരങ്ങൻ കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങളെന്ന പേരിലാണ് ഈ വീഡിയോ വൈറൽ ആകുന്നത്.
Can’t remember the last time I saw a monkey ride-up on a motorcycle and try to steal a toddler. It’s been ages…pic.twitter.com/PBRntxBnxw
— Rex Chapman?? (@RexChapman) May 4, 2020
എന്നാൽ, ഈ വീഡിയോയ്ക്ക് പിന്നിലെ ക്രൂരതയാണ് ഇപ്പോൾ പ്രധാനമായും ചർച്ചയായത്. കുരങ്ങന്റെ ഉടമയുടെ ക്രൂരവിനോദമായിരുന്നു ഇതെന്നാണ് പറയുന്നത്. കഴുത്തിൽ ചരട് കെട്ടിയാണ് കുരങ്ങനെക്കൊണ്ട് ഇയാൾ കളിപ്പാട്ട ബൈക്ക് ഓടിപ്പിക്കുന്നത്. കുരങ്ങന്റെ കഴുത്തിൽക്കെട്ടിയ ചരടിൽ പിടിച്ചു ഉടമ വലിക്കുമ്പോൾ കുരങ്ങൻ തെരുവിന്റെ ഒരറ്റത്തു നിന്നും മറ്റേയറ്റത്തേക്ക് കളിപ്പാട്ട ബൈക്ക് ഓടിച്ചു പോണം. കഴുത്തിൽ കെട്ടിയിരിക്കുന്ന കയർ വലിക്കുമ്പോൾ ഉണ്ടാകുന്ന വേദന മൂലം രോഷം പൂണ്ടാണ് കുരങ്ങൻ ബൈക്കിൽ നിന്നും ചാടിയിറങ്ങി കുട്ടിയെ ആക്രമിക്കാൻ നോക്കിയതെന്നാണ് പറയുന്നത്. കുട്ടിയുടെ ഉടുപ്പിൽ കുരങ്ങൻ പിടിച്ചതോടെ ഉടമ ചരട് പിന്നിലേക്ക് വലിച്ചു. ഇതോടെയാണ് കുട്ടിയെ നിലത്തിട്ട് വലിച്ചിഴച്ചുകൊണ്ടു പോകാൻ കുരങ്ങൻ ശ്രമിച്ചത്.
Story highlights-Monkey riding a bike and trying to kid; Video as a viral on social media
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here