Advertisement

ഐസിയുവിൽ കൊവിഡ് രോ​ഗിക്ക് നേരെ ലൈം​ഗികാതിക്രമം; ഡോക്ടർക്കെതിരെ കേസ്

May 4, 2020
Google News 1 minute Read

ഐസിയുവിൽ ചികിത്സയിലായിരുന്ന കൊവിഡ് രോ​ഗിക്കെതിരെ ലൈം​ഗികാതിക്രമം നടത്തിയെന്ന പരാതിയിൽ ഡോക്ടർക്കെതിരെ കേസ്. മുംബൈയിലാണ് സംഭവം. ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടർക്കെതിരെയാണ് കേസെടുത്തത്.

ഡോക്ടർക്കെതിരെ 44കാരനാണ് രം​ഗത്തെത്തിയത്. ഐസിയുവിൽ ചികിത്സയിലായിരിക്കെ ഡോക്ടർ മോശമായി സ്പർശിച്ചുവെന്നും ഉപദ്രവിച്ചെന്നുമാണ് പരാതി. ഡോക്ടര്‍ക്കെതിരെ പരാതി ഉയര്‍ന്നതോടെ ഇയാളെ ആശുപത്രിയില്‍ നിന്ന് പുറത്താക്കിയതായി ആശുപത്രി മാനേജ്‌മെന്റ് അറിയിച്ചു. സംഭവം നടന്നതിന്റെ തലേദിവസമാണ് ഇയാള്‍ ആശുപത്രിയില്‍ ചാര്‍ജെടുത്തതെന്നും പരാതി ലഭിച്ചതോടെ പുറത്താക്കിയെന്നും മാനേജ്‌മെന്റ് പ്രസ്താവനയില്‍ അറിയിച്ചു.

also read:കൊവിഡ് ബാധയിൽ ഒരു ലക്ഷത്തോളം അമേരിക്കക്കാർ മരിക്കും: ഡോണൾഡ് ട്രംപ്

കൊവിഡ് രോ​ഗികളെ ചികിത്സിച്ചതിനെ തുടർന്ന് ഡോക്ടർ നിലവിൽ ക്വാറന്റീനിലാണ്. നിരീക്ഷണ കാലാവധി പൂർത്തിയായി കഴിഞ്ഞാൽ ഡോക്ടറുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.

Story highlights-Mumbai, doctor, sexual assault, coronavirus patient

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here