ഐസിയുവിൽ കൊവിഡ് രോഗിക്ക് നേരെ ലൈംഗികാതിക്രമം; ഡോക്ടർക്കെതിരെ കേസ്

ഐസിയുവിൽ ചികിത്സയിലായിരുന്ന കൊവിഡ് രോഗിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ ഡോക്ടർക്കെതിരെ കേസ്. മുംബൈയിലാണ് സംഭവം. ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടർക്കെതിരെയാണ് കേസെടുത്തത്.
ഡോക്ടർക്കെതിരെ 44കാരനാണ് രംഗത്തെത്തിയത്. ഐസിയുവിൽ ചികിത്സയിലായിരിക്കെ ഡോക്ടർ മോശമായി സ്പർശിച്ചുവെന്നും ഉപദ്രവിച്ചെന്നുമാണ് പരാതി. ഡോക്ടര്‍ക്കെതിരെ പരാതി ഉയര്‍ന്നതോടെ ഇയാളെ ആശുപത്രിയില്‍ നിന്ന് പുറത്താക്കിയതായി ആശുപത്രി മാനേജ്‌മെന്റ് അറിയിച്ചു. സംഭവം നടന്നതിന്റെ തലേദിവസമാണ് ഇയാള്‍ ആശുപത്രിയില്‍ ചാര്‍ജെടുത്തതെന്നും പരാതി ലഭിച്ചതോടെ പുറത്താക്കിയെന്നും മാനേജ്‌മെന്റ് പ്രസ്താവനയില്‍ അറിയിച്ചു.
also read:കൊവിഡ് ബാധയിൽ ഒരു ലക്ഷത്തോളം അമേരിക്കക്കാർ മരിക്കും: ഡോണൾഡ് ട്രംപ്
കൊവിഡ് രോഗികളെ ചികിത്സിച്ചതിനെ തുടർന്ന് ഡോക്ടർ നിലവിൽ ക്വാറന്റീനിലാണ്. നിരീക്ഷണ കാലാവധി പൂർത്തിയായി കഴിഞ്ഞാൽ ഡോക്ടറുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.
Story highlights-Mumbai, doctor, sexual assault, coronavirus patient
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here