വനിതകൾക്ക് കേന്ദ്രസർക്കാർ നൽകുന്ന ധന സഹായത്തിന്റെ രണ്ടാം ഘട്ട വിതരണം ആരംഭിച്ചു

വനിതാ ജൻധൻ അക്കൗണ്ടുകളിലേക്ക് കേന്ദ്രസർക്കാർ നൽകുന്ന ധന സഹായത്തിന്റെ രണ്ടാം ഘട്ട വിതരണം ആരംഭിച്ചു. തിരക്കൊഴിവാക്കുന്നതിന്റെ ഭാഗമായി അക്കൗണ്ട് നമ്പർ അടിസ്ഥാനത്തിലായിരിക്കും ബാങ്കുകളിൽ നിന്ന് പണംനൽകുക.
also read:വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പ് കുടിശിക പൂര്‍ണമായി വിതരണം ചെയ്തു: മന്ത്രി എ കെ ബാലൻ
പൂജ്യം, ഒന്ന് അക്കങ്ങളിൽ അവസാനിക്കുന്ന അക്കൗണ്ട് ഉടമകൾക്ക് തിങ്കളാഴ്ചയും അഞ്ചിന് 2, 3. ആറിന് 4, 5. എട്ടിന് 6, 7. 11-ന് 8, 9
എന്നിങ്ങനെയായിരിക്കും പണം വിതരണം ചെയ്യുക.
സാമൂഹിക അകലം പാലിച്ചായിരിക്കും ബാങ്കുകളിൽ പണം വിതരണം ചെയ്യുക. ഉടൻ പിൻവലിച്ചില്ലെങ്കിലും അക്കൗണ്ടുകളിൽ സുരക്ഷിതമായിരിക്കും. ബാങ്കുകളിലെത്തി പണം പിൻ വലിക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന് എസ്ബിഐ പ്രത്യേക നിർദേശം നൽകിയിട്ടുണ്ട്. ഇതിനായി എല്ലാ ബാങ്കിന്റെ എടിഎമ്മുകളുടെ സേവനവും ഉപയോഗപ്പെടുത്താവുന്നതാണ്. ഇതിന് പ്രത്യേക പണം ഈടാക്കുന്നതല്ല.
Story highlights-Second phase distribution of central government financial assistance to women has been started
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here