നാട്ടിലേയ്ക്ക് മടങ്ങാൻ പണമില്ലാത്ത ഇതര സംസ്ഥാന തൊഴിലാളികളുടെ യാത്രാ ചെലവ് കോൺഗ്രസ് വഹിക്കണം: സോണിയാ ഗാന്ധി

നാട്ടിലേയ്ക്ക് മടങ്ങാൻ പണമില്ലാത്ത ഇതര സംസ്ഥാന തൊഴിലാളികളുടെ യാത്രാച്ചെലവ് കോണ്‍ഗ്രസ് വഹിക്കണമെന്ന് അധ്യക്ഷ സോണിയാ ഗാന്ധി. റെയില്‍വേ ചാര്‍ജ് ഈടാക്കുന്നത് ആശങ്കപ്പെടുത്തുന്നുവെന്നും സോണിയ ഗാന്ധി പറഞ്ഞു.
100 കോടി രൂപ ചെലവിട്ട് ഡോണൾഡ് ട്രംപിന് സ്വീകരണമൊരുക്കാൻ കഴിഞ്ഞ സർക്കാരിന് എന്ത് കൊണ്ട് ഇതര സംസ്ഥാന തൊഴിലാളികളുടെ ടിക്കറ്റ് ചാർജ് വഹിക്കാൻ സാധിക്കുന്നില്ലെന്നും അവർ ചോദിച്ചു. പി.എം കെയറിന് 151 കോടി രൂപ സംഭാവന നൽകിയ റെയിൽവേയുടെ കെെവശവും പണമില്ലേ എന്നും അവർ ആരാഞ്ഞു.
മുന്നറിയിപ്പില്ലാതെയാണ് കേന്ദ്രം ലോക്ക് ഡൗൺ പ്രഖ്യാപിച്ചതെന്നും അല്ലായിരുന്നെങ്കിൽ തൊഴിലാളികൾക്ക് നാട്ടിലേക്ക് മടങ്ങാൻ സാധിക്കുമായിരുന്നുവെന്നും സോണിയ പറഞ്ഞു. 1947ലെ വിഭജനത്തിന് ശേഷം ആദ്യമായാണ് ഇന്ത്യയിൽ ഇത്രയധികം പേർ ഒരുമിച്ച് കൂട്ടപാലായനം ചെയ്യുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
story highlights- sonia gandhi, central govt, migrant workers
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here