ഇതര സംസ്ഥാന തൊഴിലാളികളുമായി കണ്ണൂരില്‍ നിന്ന് രണ്ടാമത്തെ ട്രെയിന്‍ ഇന്ന് പുറപ്പെടും

indian railway

ഇതര സംസ്ഥാന തൊഴിലാളികളുമായി കണ്ണൂരില്‍ നിന്ന് ബിഹാറിലേക്കുള്ള രണ്ടാമത്തെ ട്രെയിന്‍ ഇന്ന് പുറപ്പെടും. കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്ന് വൈകിട്ടാണ് ട്രെയിന്‍ പുറപ്പെടുക. 1200 പേര്‍ക്ക് യാത്ര ചെയ്യാന്‍ ഈ ട്രെയിനിലും സൗകര്യമൊരുക്കും. യാത്ര ചെയ്യേണ്ടവരുടെ പട്ടികതയാറാക്കാന്‍തദ്ദേശ സ്ഥാപനങ്ങളോട് തൊഴില്‍ വകുപ്പ് ആവശ്യപ്പെട്ടിരുന്നു.

തൊഴിലാളികളെ കെഎസ്ആര്‍ടിസി ബസുകളില്‍ റെയില്‍വേ സ്റ്റേഷനിലെത്തിക്കും. ഇന്നലെ 1140 പേരുമായാണ് കണ്ണൂരില്‍ നിന്നുള്ള ആദ്യ ട്രെയിന്‍ ബിഹാറിലേക്ക് പുറപ്പെട്ടത്. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് വൈകീട്ട് ഏഴ് മണിയോടെയാണ് ട്രെയിന്‍ പുറപ്പെട്ടത്. കണ്ണൂര്‍ കളക്ടര്‍ ടിവി സുഭാഷിന്റെ നേതൃത്വത്തിലാണ് തൊഴിലാളികളെ യാത്രയയച്ചത്.

Story Highlights: coronavirus, Lockdown

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top