Advertisement

മലയാളികള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ ട്രെയിനുകള്‍ അനുവദിക്കണം; മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു

May 4, 2020
Google News 1 minute Read
pinarayi vijayan and narendra modi

ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ ട്രെയിന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മലയാളികളെ തിരികെ എത്തിക്കാന്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും നോണ്‍ സ്റ്റോപ്പ് ട്രെയിന്‍ വേണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

കേരളത്തില്‍ നിന്ന് പുറത്തേക്ക് ഇതര സംസ്ഥാന തൊഴിലാളികളെ കൊണ്ടുപോകുന്ന ട്രെയിനുകള്‍ മലയാളികളെ തിരിച്ചെത്തിക്കാന്‍ ഉപയുക്തമാക്കണം. ഇക്കാര്യത്തില്‍ അടിയന്തര തീരുമാനമുണ്ടാകണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കേരളത്തിലേക്ക് തിരിച്ചെത്താന്‍ നോര്‍ക്ക വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ഡിജിറ്റല്‍ പാസുകള്‍ അനുവദിച്ച് തുടങ്ങിയിരുന്നു. സ്വകാര്യ വാഹനങ്ങളില്‍ വരുന്നവരെ അതിര്‍ത്തി കടത്തിവിടുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. ഇതിനിടെയാണ് മറ്റ് സംസ്ഥാനങ്ങളില്‍ വാഹനങ്ങളില്ലാതെ കുടുങ്ങിക്കിടക്കുന്ന മലയാളികളെ കൂടി നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സംസ്ഥാനം ആരംഭിച്ചിരിക്കുന്നത്.

Story Highlights: coronavirus, Covid 19,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here