ഡൽഹിയിലെ സൈനിക ആശുപത്രിയിൽ 24 പേർക്ക് കൊവിഡ്

armi

ഡൽഹിയിലെ സൈനിക ആശുപത്രിയിൽ 24 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ത്യന്‍ ആര്‍മിയുടെ ഡല്‍ഹി റിസര്‍ച്ച് ആന്‍ഡ് റെഫറല്‍ ആശുപത്രിയിലാണ് 24 പേര്‍ക്ക് കൊവിഡ് ബാധ കണ്ടെത്തിയത്. കൂടുതല്‍ രോഗികളുടെ പരിശോധനാഫലം കൂടി ലഭിക്കാനുണ്ട്.

read also:താമസിക്കുന്ന ഹോട്ടൽ മുറിയുടെ വാടക നൽകാൻ ഡോക്ടർമാരോട് ഡൽഹി സർക്കാർ ആവശ്യപ്പെട്ടോ? [24 Fact Check]

സൈനികാശുപത്രിയില്‍ പ്രവേശിക്കപ്പെട്ട സൈനികരും വിരമിച്ച സൈനികരും ഉള്‍പ്പടെ 24 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഓങ്കോളജി വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ടവരാണ് ഇവര്‍. രോ​ഗം സ്ഥീരീകരിച്ചവരെ ബേസ് ആശുപത്രിയിലേക്ക് മാറ്റിയതായി കരസേനാ വൃത്തങ്ങള്‍ അറിയിച്ചു.

Story highlights-Among 24 Coronavirus Positive At Delhi Army Hospital

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top