ഛത്തീസ്​ഗഡിൽ ഓണ്‍ലൈന്‍ വഴി മദ്യവിൽപനയ്ക്കൊരുങ്ങി സർക്കാർ; വെബ് പോർട്ടൽ ആരംഭിച്ചു

liquor

ഛത്തീസ്​ഗഡിൽ ഇനി മദ്യം വീട്ടിലെത്തും. ഓണ്‍ലൈന്‍ വഴി മദ്യവിൽപനയ്ക്കൊരുങ്ങുകയാണ് സർക്കാർ. ഇതിനായി സര്‍ക്കാര്‍ വെബ് ‌പോര്‍ട്ടല്‍ ആരംഭിച്ചു. മദ്യശാലകളില്‍ ഉപയോക്തക്കളുടെ തിരക്ക് ഒഴിവാക്കുന്നതിനാണ് ഹോം ഡെലിവറി സൗകര്യം വാ​ഗ്ദാനം ചെയ്തിരിക്കുന്നത്. ​ഗ്രീൻ സോണിലായിരിക്കും സൗകര്യം ലഭ്യമായിരിക്കുക.

മാര്‍ക്കറ്റിംഗ് കോര്‍പ്പറേഷന്‍റെ പോര്‍ട്ടല്‍ ഉപയോഗിച്ച് മദ്യത്തിന് ഓര്‍ഡര്‍ നല്‍കാം. പ്ലേ സ്റ്റോറില്‍ സിഎസ്എംസിഎല്‍ ആപ്പും ലഭ്യമാണ്. റായ്പൂരിലും, കോര്‍ബയിലും ഈ സൗകര്യം ലഭ്യമാകില്ല. മൊബൈല്‍ നമ്പര്‍, ആധാര്‍ നമ്പര്‍, അഡ്രസ് എന്നിവ രജിസ്റ്റര്‍ ചെയ്ത് വേണം മദ്യം ഓര്‍ഡര്‍ ചെയ്യാൻ. അത് ഒടിപി വഴി സ്ഥിരീകരിക്കും. തുടർന്ന് മദ്യം വീട്ടിൽ എത്തിച്ചു നൽകും. അഞ്ച് ലിറ്റര്‍ മദ്യം ഇത്തരത്തില്‍ ഓണ്‍ലൈനിലൂടെ വാങ്ങാന്‍ സാധിക്കും. 120 രൂപയാണ് ഡെലിവറി ചാര്‍ജ്.

also read:സാനിറ്റൈസറിൽ നിന്ന് മദ്യം നിർമാണം; യുവാവ് അറസ്റ്റിൽ

നിയന്ത്രിത മേഖലകള്‍ ഒഴികെയുള്ള പ്രദേശങ്ങളില്‍ ഒറ്റപ്പെട്ട മദ്യശാലകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. മാർ​ഗ നിർദേശങ്ങൾ പാലിക്കണമെന്നും പറഞ്ഞിരുന്നു. ഇതനുസരിച്ച് കഴിഞ്ഞ ദിവസം തുറന്ന മദ്യശാലകള്‍ക്ക് മുന്നില്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. പലരും മാർ​ഗനിർദേശങ്ങൾ പാലിച്ചിരുന്നില്ല.

Story highlights-Chhattisgarh launches portal for home delivery of liquor

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top