ഇതര സംസ്ഥാന തൊഴിലാളികളുടെ യാത്രാ ചെലവിനായി 10 ലക്ഷം വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസ്; നിരസിച്ച് ജില്ലാ ഭരണകൂടം

train india

ഇതര സംസ്ഥാന തൊഴിലാളികളെ നാട്ടിലേക്ക് കൊണ്ടുപോകാന്‍ കോണ്‍ഗ്രസ് വാഗ്ദാനം ചെയ്ത പണം സ്വീകരിക്കാതെ ആലപ്പുഴ, എറണാകുളം ജില്ലാ ഭരണകൂടം. പണം സ്വീകരിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ലെന്ന് ജില്ലാ കളക്ടര്‍മാര്‍ അറിയിച്ചു. രണ്ടിടങ്ങളിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയാണ്.

ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് മടങ്ങാന്‍ ആവശ്യമായ ചെലവുകള്‍ വഹിക്കാമെന്നായിരുന്നു ആലപ്പുഴയിലെ കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചത്. 10 ലക്ഷം രൂപയുടെ ചെക്ക് ഇതിനായി നല്‍കാമെന്നും അറിയിച്ചു. എന്നാല്‍ ചെക്ക് വാങ്ങാന്‍ കളക്ടര്‍ തയാറായില്ല. സര്‍ക്കാര്‍ അനുമതിയില്ലാതെ ചെക്ക് വാങ്ങാനാവില്ലെന്നായിരുന്നു ജില്ലാ കളക്ടര്‍ നിലപാടെടുത്തത്. ഇതോടെയാണ് കോണ്‍ഗ്രസ് ആലപ്പുഴ നേതൃത്വം പ്രതിഷേധത്തിലേക്ക് നീങ്ങിയത്. ജില്ലാ കളക്ടറേറ്റിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചിരിക്കുകയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ .

Story Highlights: coronavirus, Lockdown, congress,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top