കൊവിഡ് മുക്തനായ ആൾ മരിച്ചു

കൊവിഡ് മുക്തനായ ആൾ കൊല്ലത്ത് മരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. കുളത്തൂപ്പുഴ സ്വദേശിയായ പദ്മനാഭനാണ് മരിച്ചത്. പാരിപ്പള്ളി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ഇന്ന് രോഗവിമുക്തരായവരിൽ പദ്മനാഭനും ഉണ്ടായിരുന്നു. എന്നാൽ രക്തത്തിൽ ഇഎസ്ആർ കൗണ്ട് കൂടിയത് അടക്കമുള്ള ആരോഗ്യ പ്രശ്‌നങ്ങൾ പദ്മനാഭനുണ്ടായിരുന്നതിനാൽ ആശുപത്രി വിട്ടിരുന്നില്ല. രാത്രി കടുത്ത നെഞ്ചുവേദന വന്ന പദ്മനാഭനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും മരിക്കുകയായിരുന്നു. കൊവിഡ് ഭേദമായെങ്കിലും കൊവിഡ് മാനദണ്ഡ പ്രകാരം സംസ്‌കാരം നടത്തും. ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ അറയിച്ചു.

 

covid cured man died, kollam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top