വാക്കു തർക്കം; പൊലീസ് ഉദ്യോ​ഗസ്ഥൻ അയൽവാസിക്ക് നേരെ വെടിയുതിർത്തു

gun shot

വാക്കു തർക്കത്തിനിടെ പൊലീസ് ഉദ്യോഗസ്ഥൻ അയൽവാസികൾക്ക് നേരെ വെടിയുതിർത്തു. ‍ഡൽഹിയിലാണ് സംഭവം. സീലാംപൂർ പൊലീസ് സ്റ്റേഷനിലെ കോൺഗ്രസ്റ്റബിൾ രാജീവ് ആണ് സർവീസ് റിവോൾവർ ഉപയോഗിച്ച് വെടിവച്ചത്.

ഇന്നലെ രാത്രിയിലാണ് സംഭവം. രാജീവിന്‍റെ കുടുംബവും അയൽവാസികളും തമ്മിലുണ്ടായ വാക്കുതർക്കമാണ് വെടിവയ്പിൽ കലാശിച്ചത്. തർക്കം രൂക്ഷമായതോടെ പൊലീസ് ഉദ്യോഗസ്ഥൻ റിവോൾവർ ഉപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു. തർക്കത്തിന്‍റെ യഥാർഥ കാരണം വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു.

read also: ടിക്ക് ടോക്കിനായി എസിപിയുടെ വീടിന് സമീപം വെടിയുതിർത്തു; യുവാവ് അറസ്റ്റിൽ

വെടിവയ്പിൽ മൂന്നു പേർക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി വടക്ക് കിഴക്കൻ ഡി.സി.പി വേദ് പ്രകാശ് സൂര്യ അറിയിച്ചു.

story highlights- gun shot, delhi, police constable

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top