Advertisement

അവശ്യ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാൻ വാട്‌സ് ആപ്പിലും ഇ- മെയിലിലും ഓർഡർ സ്വീകരിച്ച് ജൻ ഔഷധി കേന്ദ്രങ്ങൾ

May 5, 2020
Google News 2 minutes Read
jan aushadi

ലോക്ക് ഡൗൺ കാലത്ത് അവശ്യമരുന്നുകളുടെ ലഭ്യത ഉറപ്പാക്കാൻ നടപടികളുമായി പ്രധാനമന്ത്രി ഭാരതീയ ജൻ ഔഷധി കേന്ദ്രങ്ങൾ. ആവശ്യക്കാരിൽ നിന്ന് വാട്‌സ്ആപ്പിലൂടെയും ഇ- മെയിലുകളിലൂടെയും ഓർഡർ സ്വീകരിക്കാനാണ് ജൻ ഔഷധി കേന്ദ്രങ്ങളുടെ തീരുമാനം. അയച്ചുകൊടുക്കുന്ന പ്രിസ്‌ക്രിപ്ഷനനുസരിച്ച് രോഗബാധിതർക്ക് അവരുടെ വീട്ടുപടിക്കൽ മരുന്നുകൾ എത്തിച്ചു നൽകും.

നിരവധി ജൻ ഔഷധി കേന്ദ്രങ്ങൾ വാട്‌സ്ആപ്പ് പോലുള്ള നവ മാധ്യമ സങ്കേതങ്ങൾ ഉപയോഗിക്കുന്നുണ്ട്. ഇത് ആവശ്യക്കാർക്ക് മരുന്നുകൾ കൃത്യസമയത്ത് ലഭ്യമാക്കുന്നതിന് സഹായകമാകുമെന്നും മികച്ച സേവനം ഉറപ്പാക്കുന്നുവെന്നും കേന്ദ്ര രാസവസ്തു, രാസവളം മന്ത്രി ഡി.വി സദാനന്ദ ഗൗഡ പറഞ്ഞു. ഉൾപ്രദേശങ്ങളിലുള്ള സ്റ്റോറുകളിലേയ്ക്ക് തപാൽ വകുപ്പിന്റെ സഹായത്തോടെ മരുന്നുകൾ വിതരണം ചെയ്യാനുള്ള ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

കേന്ദ്ര രാസവസ്തു, രാസവളം മന്ത്രാലയത്തിലെ ഫാർമസ്യൂട്ടിക്കൽ വകുപ്പിനു കീഴിലുള്ള ബ്യൂറോ ഓഫ് ഫാർമ പിഎസ്‌യുസ് ഓഫ് ഇന്ത്യ (ബിപിപിഐ) വിൽപനക്കാർക്ക് വിഭവശേഖരണത്തിലും വിതരണത്തിലുമുള്ള സാമ്പത്തിക പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായുള്ള നടപടികളും പൂർത്തിയാക്കി. വിതരണത്തിലെ പ്രതിസന്ധി പരിഹരിക്കാൻ പ്രത്യേക സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. ഉപഭോക്താക്കളുയെും സ്റ്റോർ ഉടമകളുടെയും പ്രശ്‌നങ്ങൾക്കു പരിഹാരം കാണാൻ ഹെൽപ്പ് ലൈൻ നമ്പറുകളും സജ്ജമാക്കി.

also read:ലോക്ക് ഡൗൺ ലംഘനം; ഡീൻ കുര്യാക്കോസ് എംപി ഉൾപ്പടെ 15 പേർക്കെതിരെ കേസ്

ലോക്ക് ഡൗൺ കാലത്ത് മരുന്നു വിതരണം തടസ്സപ്പെടാതിരിക്കാൻ ഏറെ ആവശ്യക്കാരുള്ള 178 മരുന്നുകൾക്കായി 186.52 കോടി രൂപയുടെ ഓർഡർ ബിപിപിഐ ഇതിനോടകം നൽകി കഴിഞ്ഞു.

Story highlights-jan oushadi by ordering WhatsApp and e-mail to ensure availability of essential medicines

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here