ലോക്ക് ഡൗൺ ലംഘനം; ഡീൻ കുര്യാക്കോസ് എംപി ഉൾപ്പടെ 15 പേർക്കെതിരെ കേസ്

ലോക്ക് ഡൗൺ ലംഘനത്തിൽ ഡീൻ കുര്യാക്കോസ് എംപി ഉൾപ്പടെ 15 പേർക്കെതിരെ കേസ്. ഇടുക്കി മെഡിക്കൽ കോളജിന് മുന്നിൽ ഡീൻ കുര്യാക്കോസ് നടത്തിയ ഉപവാസത്തിൽ ആളുകൾ കൂട്ടം കൂടിയതിനാണ് ചെറുതോണി പൊലീസ് കേസെടുത്തത്.

അതേസമയം, കേസെടുത്തതിലൂടെ ഇടത് സർക്കാർ രാഷ്ട്രീയ വിദ്വേഷം തീർക്കുകയായിരുന്നുവെന്ന് ഡീൻ കുര്യാക്കോസ് പറഞ്ഞു. മുഖ്യമന്ത്രി തന്റെ ഉപവാസത്തെ അപഹസിച്ചപ്പോൾ തന്നെ സന്ദേശം വ്യക്തമായിരുന്നു. ജനങ്ങളുടെ ആവശ്യത്തിന് വേണ്ടിയാണ് താന് സമരം നടത്തിയതെന്നും ഡീൻ കൂട്ടിച്ചേർത്തു.

 

Story Highlights- Lockdown, lock down

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top