Advertisement

പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ആംബുലന്‍സില്‍ എത്തിയ സംഘം പൊലീസിന്റെ പിടിയിലായി

May 5, 2020
Google News 2 minutes Read
kidnappser arrived in ambulance were arrested by the police

പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ തിരുവനന്തപുരത്ത് നിന്ന് ആംബുലന്‍സില്‍ എത്തിയ സംഘത്തെ വടകര പൊലീസ് പിടികൂടി. ഇന്ന് പുലര്‍ച്ചെ മുതല്‍ ആംബുലന്‍സ് വടകര, ചോറോട് മേഖലയില്‍ കറങ്ങുകയായിരുന്നു. രാവിലെ ചോറോട് മാങ്ങാട്ടുപാറ റൂട്ടില്‍ കുട്ടൂലിപാലത്തിന് സമീപത്തു നിന്ന് ആംബലന്‍സ് കഴുകുന്നത് കണ്ട് സംശയിച്ച നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് പൊലീസെത്തി വാഹനം കസ്റ്റഡയില്‍ എടുത്തെങ്കിലും ചോദ്യം ചെയ്തതില്‍ അസ്വാഭാവികത ഇല്ലെന്നു പറഞ്ഞ് വിട്ടയച്ചതായിരുന്നു.

പുത്തൂരിലെ ഒരു രോഗിയെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകാന്‍ വന്നതാണെന്നായിരുന്നു ഇവര്‍ പൊലീസിനെ അറിയിച്ചത്. കൂടുതല്‍ ചോദ്യം ചെയ്യാനൊന്നും പൊലീസ് തയാറായില്ല. സ്റ്റേഷനില്‍ നിന്ന് സൂത്രത്തില്‍ രക്ഷപ്പെട്ട ഇവര്‍ നേരെ കുരിയാടി ഭാഗത്തേക്കാണ് പോയത്. ഇവിടെ പൂവാടന്‍ഗേറ്റിനു സമീപത്തെ റോഡരികില്‍ ആംബുലന്‍സ് നിര്‍ത്തി കാര്യങ്ങള്‍ നീക്കുകയായിരുന്നു. ഇതിനിടയില്‍ ഇതുവഴി എത്തിയ റവന്യു സംഘം ചോദിച്ചപ്പോള്‍ മറുപടിയില്‍ സംശയം തോന്നിയതിനെ തുടര്‍ന്നു. പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് ഇവരെ വീണ്ടും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കുരിയാടിയിലെ പെണ്‍കുട്ടിയെ തേടി എത്തിയതാണെന്ന മറുപടി കിട്ടിയത്. ലോക്ക്ഡൗണായതിനാല്‍ സംശയം തോന്നാതിരിക്കാന്‍ ആംബുലന്‍സില്‍ തിരുവനന്തപുരത്ത് നിന്ന് വടകരയ്ക്ക് തിരിക്കുകയായിരുന്നു. ഇതുസംബന്ധിച്ച് പൊലീസ് അന്വേഷണം നടത്തിവരികയാണ്. തട്ടിക്കൊണ്ടുപോവുന്നതിന് എത്തിയതിന് പരാതിയൊന്നുമില്ലാത്തതിനാല്‍ ലോക്ക്ഡൗണ്‍ ലംഘിച്ചതിന് കേസെടുക്കാനാണ് പൊലീസ് നീക്കം. സോഷ്യല്‍ മീഡിയ വഴിയാണ് പെണ്‍കുട്ടിയെ പരിചയപ്പെട്ടതെന്നാണ് വിവരം.

Story Highlights: kidnappser arrived in ambulance were arrested by the police

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here