തൃശൂരിൽ ആംബുലൻസ് മറിഞ്ഞ് നഴ്സ് മരിച്ചു; ഡ്രൈവർക്ക് ​ഗുരുതര പരുക്ക്

nurse died

തൃശൂരിൽ ആംബുലൻസ് മറിഞ്ഞ് സ്റ്റാഫ് നഴ്സ് മരിച്ചു. ഗവ. ആശുപത്രിയിലെ ‘108’ ആംബുലൻസ് മറിഞ്ഞാണ് അപകടം. പെരിങ്ങോട്ടുകര സ്വദേശി താണിക്കൽ ചമ്മണത്ത് വർഗീസിന്റെ മകൾ ഡോണ (23) യാണ് മരിച്ചത്. ‍ഡ്രൈവർ അന്തിക്കാട് സ്വദേശി അജയ്‌കുമാറിന് ​ഗുരുതരമായി പരുക്കേറ്റു

തിങ്കളാഴ്ച വൈകീട്ട് 6.45 ഓടെ അന്തിക്കാട് ആൽ സ്റ്റോപ്പിനു സമീപമാണ് അപകടം. രോഗിയെ കൊണ്ടുവരാൻ വീട്ടിലേക്ക്‌ പോകുകയായിരുന്ന ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്. എതിരേ വന്ന കാറിനെ മറികടക്കാൻ ശ്രമിക്കവേ ആംബുലൻസ് നിയന്ത്രണംവിട്ട് റോഡരികിലെ വീട്ടുമതിലിൽ ഇടിച്ചു മറിയുകയായിരുന്നു.

read also: നടൻ ബേസിൽ ജോർജ് വാഹനാപകടത്തിൽ മരിച്ചു

അന്തിക്കാട് പൊലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. ആംബുലൻസിന്റെ വാതിൽ പൊളിച്ചാണ് ഡോണയേയും അജയകുമാറിനേയും പുറത്തെടുത്തത്. ഉടൻ തന്നെ ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രിയോടെ ഡോണ മരിക്കുകയായിരുന്നു.

story highlights- accident, thrissur, nurse died

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top