Advertisement

ഇൻസ്റ്റ​ഗ്രാം ​ഗ്രൂപ്പിൽ പെൺകുട്ടികളെ ബലാത്സം​ഗം ചെയ്യുന്നതിനെ കുറിച്ച് ചർച്ച; വിദ്യാർത്ഥി കസ്റ്റഡിയിൽ

May 5, 2020
Google News 1 minute Read
group chat

ഇൻസ്റ്റ​ഗ്രാം ​ഗ്രൂപ്പിൽ പെൺകുട്ടികളെ ബലാത്സം​ഗം ചെയ്യുന്നതിനെ കുറിച്ച് ചർച്ച ചെയ്ത വിദ്യാർത്ഥി കസ്റ്റഡിയിൽ. ഡൽഹിയിലെ പ്രശസ്തമായ ഒരു സ്കൂളിലെ വിദ്യാർത്ഥിയെയാണ് കസ്റ്റഡിയിലെടുത്തത്. 20 ഓളം വിദ്യാർത്ഥികൾ ഉൾപ്പെടുന്ന ഇൻസ്റ്റ​​ഗ്രാം ​ഗ്രൂപ്പിലാണ് സ്കൂൾ വിദ്യാർത്ഥിനികളെ ബലാത്സം​ഗം ചെയ്യുന്നതിനെ കുറിച്ച് ചർച്ച നടന്നത്. ബോയ്സ് ലോക്കർ റൂം എന്ന ​ഗ്രൂപ്പ് പിന്നീട് നിർജീവമാക്കി.

വിദ്യാർത്ഥിയുടെ ഫോൺ സൈബർ സെൽ വിഭാ​ഗം കസ്റ്റഡിയിൽ എടുത്തു. ഫോൺ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കും. തെക്കൻ ഡ‍ൽഹിയിലെ അ‍ഞ്ചോളം വരുന്ന സ്കൂളുകളിലെ 11,12 ക്ലാസുകളിലെ വിദ്യാർത്ഥികളാണ് ​ഗ്രൂപ്പിൽ അം​ഗങ്ങളായിട്ടുള്ളത്. ബലാത്സം​ഗത്തെ കുറിച്ചും ലൈം​ഗികമായ മറ്റ് വിഷയങ്ങളെകുറിച്ചുമായിരുന്നു വിദ്യാർത്ഥികളുടെ പ്രധാന ചർച്ച. സ്വന്തം ക്ലാസിലെ വിദ്യാർത്ഥിനികളെയാണ് ഇവർ പരാമർശിക്കുന്നത്. വിദ്യാർത്ഥികളുടെ ചാറ്റിന്റെ സ്ക്രീൻഷോട്ട് പലരും ട്വിറ്ററിലും ഇൻസ്റ്റ​ഗ്രാമിലും പോസ്റ്റ് ചെയ്തിരുന്നു. കടുത്ത വിമർശനമാണ് മിക്കവരും ഉന്നയിച്ചത്. ഇത് വൈറലായതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ചാറ്റിന്റെ ഉള്ളടക്കം പലതും ഞെട്ടിക്കുന്നതാണ്.

​ഗ്രൂപ്പിലുള്ള വിദ്യാർത്ഥികൾ അധികവും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കുട്ടികളാണ്. പെൺകുട്ടികളുടെ ചിത്രങ്ങളും പലരും ​ഗ്രൂപ്പിൽ പങ്കുവയ്ക്കാറുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താനാണ് പൊലീസിന്റെ തീരുമാനം.​ ​ഗ്രൂപ്പിന്റെ വിശദ വിവരങ്ങൾ ആരാഞ്ഞ് പൊലീസ് ഫേസ്ബുക്ക് അധികൃതർക്ക് കത്തയച്ചിട്ടുണ്ട്.

story highlights- group chat, instagram, delhi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here