ലോട്ടറി വിൽപന മെയ് 18 മുതൽ ആരംഭിക്കുമെന്ന് മന്ത്രി തോമസ് ഐസക്

ലോട്ടറി വിൽപന മെയ് 18 മുതൽ തുടങ്ങുമെന്ന് ധനമന്ത്രി തോമസ് ഐസക്. എജൻസികൾക്ക് ആദ്യ 100 ടിക്കറ്റുകൾ വായ്പയായി നൽകും. ടിക്കറ്റ് വിറ്റതിന് ശേഷം ഈ ടിക്കറ്റിന്റെ പണം നൽകിയാൽ മതിയാകും. ജൂൺ ഒന്നിന് ആദ്യ നറുക്കെടുപ്പ് നടക്കുമെന്നും മന്ത്രി പറഞ്ഞു.
നശിച്ചുപോയ ടിക്കറ്റുകള്‍ക്ക് പകരം അതേ സീരിസ് ടിക്കറ്റുകള്‍ നല്‍കും. വില്‍പനക്കാര്‍ക്ക് മാസ്കും കയ്യുറയും നല്‍കും. ഏജന്റുമാര്‍ക്ക് ആനുകൂല്യങ്ങളും അനുവദിക്കും. കമ്മീഷന്‍ തീരുമാനിക്കുന്ന സ്ലാബുകളുടെ പരിധി കുറയ്ക്കുമെന്നും മന്ത്രി അറിയിച്ചു.
read also:അതിഥി തൊഴിലാളികളെ കൊണ്ടുപോയതിന്റെ ചെലവ് കേന്ദ്ര സർക്കാർ വഹിക്കണമെന്ന് ധനമന്ത്രി തോമസ് ഐസക്ക്
കൊവിഡ് പടർന്നുപിടിച്ച സാഹചര്യത്തിൽ സംസ്ഥാനത്ത് ലോട്ടറി വിൽപന നിർത്തിയിരുന്നു. വിൽപന ശാലകളിൽ ആളുകൾ തടിച്ചുകൂടുന്നത് ഒഴിവാക്കുന്നതിനായിരുന്നു നടപടി.
Story highlights-thomas issac on kerala lottery
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here