മടങ്ങിവരുന്ന പ്രവാസികളെ സ്വീകരിക്കാൻ നെടുമ്പാശേരി വിമാനത്താവളം സജ്ജം; ആദ്യ ഘട്ടത്തിൽ

മടങ്ങിവരുന്ന പ്രവാസികളെ സ്വീകരിക്കാൻ നെടുമ്പാശേരി വിമാനത്താവളം സജ്ജമെന്ന് സിയാൽ. ആദ്യ ഘട്ടത്തിൽ നെടുമ്പാശേരി വഴി മടങ്ങിയെത്തുന്നത് 2150 പ്രവാസികളാണ്. വിപുലമായ സജ്ജീകരണങ്ങളാണ് ഇവരെ സ്വീകരിക്കാനായി വിമാനത്താവളത്തിൽ ഒരുക്കിയിരിക്കുന്നത്.
വിമാനത്താവളത്തിൽ പ്രത്യേക ഡോർ തെർമൽ സ്‌കാനർ ഉപയോഗിക്കും. യാത്രക്കാരുമായി അടുത്തിടപഴകുന്നവർക്ക് പിപിഇ കിറ്റ് ഉറപ്പാക്കും. കപ്പൽ മാർഗമുള്ള രക്ഷാ ദൗത്യത്തിൽ 1000 പേരെയാണ് ആദ്യ ഘട്ടത്തിൽ കൊച്ചി തുറമുഖത്തെത്തിക്കുക. മാലിദ്വീപിൽ നിന്നാണ് ആദ്യ ദൗത്യം. സമുദ്ര സേതുവെന്ന പേരിലാണ് നേവിയുടെ രക്ഷാ ദൗത്യം.
Read Also : നാളെ കേരളത്തിലെത്തുന്നത് 800 പ്രവാസികൾ
നാളെ കേരളത്തിലേക്ക് മടങ്ങിയെത്തുന്നത് 800 പ്രവാസികളാണ്. അബുദാബി, ദുബായ്,റിയാദ്,ദോഹ എന്നിവിടങ്ങളിലുള്ളവരാണ് ആദ്യദിവസം കേരളത്തിലെത്തുക. ആദ്യ ആഴ്ച കേരളത്തിലെത്തുന്നത് 3150 മലയാളി പ്രവാസികളാണ്. നാളെ അബുദാബിയിൽ നിന്നും കൊച്ചിയിലേക്കുള്ള ആദ്യവിമാനത്തിൽ 200 പേരാണ് എത്തുന്നത്. ദുബായിയിൽ നിന്നും കോഴിക്കോട്ടേക്കും റിയാദിൽ നിന്ന് കോഴിക്കോട്ടേക്കും ദോഹയിൽ നിന്ന് കൊച്ചിയിലേക്കുമുള്ള വിമാനങ്ങളിലായി 600 പേർ കൂടിയെത്തും. ആദ്യ ആഴ്ച ഏഴു രാജ്യങ്ങളിൽ നിന്നുള്ള 15 വിമാന സർവീസുകൾ കേരളത്തിലേക്കുണ്ടാകും. വിമാനത്താവളങ്ങളിൽ പ്രത്യേക സജ്ജീകരണങ്ങൾ നാളെ മുതൽ പ്രവർത്തനം തുടങ്ങും.
Story Highlights- CIAL, Expatriates, cochin airport
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here