Advertisement

ധനസഹായം നിഷേധിച്ച ആദ്യ മുഖ്യമന്ത്രി; പിണറായിയെ വിമർശിച്ച് മുരളീധരൻ

May 6, 2020
1 minute Read
muraleedharan

മുഖ്യമന്ത്രിയെ രൂക്ഷമായി വിമർശിച്ച് കെ മുരളീധരൻ എംപി. ധനസഹായം നിഷേധിച്ച ആദ്യ മുഖ്യമന്ത്രിയായി കേരളത്തിന്റെ പിണറായി വിജയൻ മാറിയെന്ന് അദ്ദേഹം പറഞ്ഞു. ഇനി അദ്ദേഹത്തെ ഒരു വർഷം കൂടി സഹിച്ചാൽ മതിയെന്നും കേരളം കണ്ടതിൽ വച്ച് ഏറ്റവും ധിക്കാരിയായ മുഖ്യമന്ത്രിയായിരിക്കുകയാണ് പിണറായിയെന്നും കെ മുരളീധരൻ. പ്രതിപക്ഷത്ത് ഇരിക്കുന്നവരെ ആക്ഷേപിക്കാനും കുറ്റപ്പെടുത്താനുമുള്ള വേദിയായാണ് മുഖ്യമന്ത്രി വൈകുന്നേര വാർത്താ സമ്മേളനത്തെ കാണുന്നത്. വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പറയുന്ന പലതും തെറ്റാണെന്നുള്ളത് ഇപ്പോൾ തെളിഞ്ഞുവരുന്നുണ്ടെന്നും മുരളീധരൻ. കോഴിക്കോട്ട് വച്ചാണ് മുരളീധരൻ ഇക്കാര്യം പറഞ്ഞത്.

read also:കൊവിഡ് പ്രതിരോധം ; സംസ്ഥാനത്ത് 980 ഡോക്ടര്‍മാരെ താത്കാലികമായി നിയമിക്കുമെന്ന് മുഖ്യമന്ത്രി

താൻ മുഖ്യമന്ത്രിയേക്കാൾ മുകളിലാണ് എന്ന രീതിയിലാണ് ചില ജില്ലാ കളക്ടർമാരുടെ നിലപാടെന്നും തിരുവനന്തപുരത്തെ ജില്ലാ കളക്ടർ കാണാൻ വിസമ്മതിച്ചത് ഇക്കാരണത്താലാണെന്നും മുരളീധരൻ ആരോപിച്ചു. കോൺഗ്രസുകാർ സഹായവുമായി വന്നാൽ വാങ്ങേണ്ടെന്ന് നിർദേശം കിട്ടിയതിനാലാണ് ഇതരസംസ്ഥാന തൊഴിലാളികൾക്ക് യാത്രാചെലവ് നൽകിയപ്പോൾ കളക്ടർമാർ നിരസിച്ചതെന്നും കെ മുരളീധരൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കോൺഗ്രസ് ഒരു രൂപ പോലും കൊടുക്കില്ലെന്നും കോൺഗ്രസുകാരെ കൊന്നവരെ രക്ഷിക്കാൻ ഏർപ്പാടാക്കുന്ന അഭിഭാഷകർക്ക് നൽകാനാണ് ഈ പണം ഉപയോഗിക്കുന്നതെന്നും കെ മുരളീധരൻ ആരോപണം ഉന്നയിച്ചു.

Story highlights- pinarayi vijayan,  k muralidharan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top