ഭക്ഷണമില്ല; മഹാരാഷ്ട്രയിൽ 7 മാസം ഗർഭിണിയായ യുവതി നടക്കുന്നത് 500 കിലോമീറ്റർ

pregnant lady

ഭക്ഷണം ലഭിക്കാത്തതിനെ തുടർന്ന് മഹാരാഷ്ട്രയിൽ 7 മാസം ഗർഭിണിയായ യുവതി നടക്കുന്നത് 500 കിലോമീറ്റർ. മുംബൈയിൽ നിന്ന് ബുൽധാനയിലേക്കാണ് കാൽനടയായി നികിത എന്ന യുവതി യാത്ര ചെയ്യുന്നത്. എൻഡിടിവിയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

കൊച്ചു കുട്ടികൾ ഉൾപ്പെടെ 20 പേരടങ്ങുന്ന ഒരു സംഘത്തോടൊപ്പമാണ് നികിതയുടെ യാത്ര. നേവി മുംബൈയിലെ ഘൻസോലിയിൽ നിന്ന് ബുൽധാനയിലെ തങ്ങളുടെ ഗ്രാമത്തിലേക്ക് ദിവസ വേതനക്കാരായ അവർ കാൽനടയായി സഞ്ചരിക്കുന്നത്. “ഭക്ഷണത്തിന് പ്രശ്നങ്ങൾ ഉണ്ടായിരുന്നു. പണവും തീർന്നു. സർക്കാരിൻ്റെ ഭാഗത്തു നിന്ന് കാര്യമായ സഹായമില്ല. മടങ്ങിപ്പോകാനുള്ള ട്രെയിൻ ഉടനെ എത്തുമെന്ന് കരുതുന്നുമില്ല. അതുകൊണ്ടാണ് നടക്കാൻ തീരുമാനിച്ചത്. 12 മണിക്കൂറായി നടക്കാൻ തുടങ്ങിയിട്ട്. ഒരു തവണ കുറച്ച് സമയം ഇരുന്നു. ഇന്നലെ രാത്രി 7 മണിക്ക് നടക്കാൻ തുടങ്ങിയതാണ്.”- നികിത പറയുന്നു.

പൊലീസ് സ്റ്റേഷനിലേക്ക് പോയി യാത്രാനുമതി ചോദിച്ചപ്പോൾ അവർ അടിച്ചു എന്ന് സംഘത്തിൽ ഉണ്ടായിരുന്ന ഒരാൾ പറയുന്നു. വഴിയിലും പൊലീസിനെ ഭയന്നാണ് അവരുടെ പോക്ക്.

സംഘത്തിൽ ഒപ്പമുള്ള മറ്റൊരു യുവതി തൻ്റെ മക്കളെ തോളിലും ഇടുപ്പിലും വെച്ചാണ് യാത്ര ചെയ്യുന്നത്.

read also:മഹാരാഷ്ട്രയിൽ സ്ഥിതി ആശങ്കാജനകം; കൊവിഡ് ബാധിതരുടെ എണ്ണം 14,000 കടന്നു

രാജ്യത്തിൻ്റെ പല ഭാഗത്തു നിന്നും ഇത്തരം കാൽനട യാത്രകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. 10 മാസം പ്രായമായ കുഞ്ഞിനെ തോളിൽ എടുത്ത് ന്യൂഡൽഹിയിൽ നിന്ന് ഉത്തർപ്രദേശിലെ തങ്ങളുടെ ഗ്രാമത്തിലേക്ക് പോകുന്ന കുടുംബത്തിൻ്റെ വാർത്ത കഴിഞ്ഞ ആഴ്ച എൻഡിടിവി തന്നെ റിപ്പോർട്ട് ചെയ്തിരുന്നു.

Story highlights-pregnant woman long walk

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top