കൊവിഡ്; രണ്ടാം ഘട്ടത്തിൽ ആദ്യം രോഗം സ്ഥിരീകരിച്ച പത്തനംതിട്ടയിലെ റാന്നി നഗരം വീണ്ടും സജീവമാകുന്നു

സംസ്ഥാനത്ത് കൊവിഡ് രണ്ടാം ഘട്ടത്തിൽ ആദ്യം രോഗം സ്ഥിരീകരിച്ച പത്തനംതിട്ടയിലെ റാന്നി നഗരം വീണ്ടും സജീവമാകുന്നു. സർക്കാർ നിശ്ചയിച്ച ഹോട്ട്സ്പോട്ടിൽ നിന്ന് റാന്നിയെ ഒഴിവാക്കിയതിന് പിന്നാലെയാണ് ഇളവുകൾ പ്രയോജനപ്പെടുത്തി നഗരം വീണ്ടും സജീവമാകുന്നത്. അതേസമയം, ഇളവുകൾ ദുരുപയോഗം ചെയ്യുന്നവരെ കണ്ടെത്താൻ നഗരത്തിൽ പരിശോധന കർശനമാണ്
അടഞ്ഞ് കിടന്നിരുന്ന കടകൾ അണുവിമുക്തമാക്കിയ ശേഷം വ്യാപാരികൾ കച്ചവടം ആരംഭിച്ചു. ഏപ്രിൽ 24 മുതൽ പത്തനംതിട്ട ജില്ലയിൽ ഭാഗികമായ ഇളവുകൾ പ്രഖ്യാപിച്ചെങ്കിലും റാന്നി നഗരം കാര്യമായ തിരക്കുകളിലേക്ക് കടന്നിരുന്നില്ല. എന്നാൽ ഇപ്പോൾ നഗരം വീണ്ടും സജീവമായി തുടങ്ങി.
പൊതുനിരത്തുകളിൽ എത്തുന്ന വാഹനങ്ങളുടെ എണ്ണം വർധിച്ചതോടെ നഗരത്തിൽ കാര്യമായ ഗതാഗതക്കുരുക്കും രൂപപ്പെട്ട് തുടങ്ങിയിട്ടുണ്ട്. എന്നാൽ ഇളവുകൾ ദുരുപയോഗം ചെയ്ത് പുറത്തിറങ്ങുന്നവരെ കണ്ടെത്താൻ നഗരത്തിവന്റെ വിവിധ മേഖലകളിൽ പരിശോധന ഇപ്പോൾ കർശനമായി തുടരുകയാണ്.
Story Highlights: coronavirus, Lockdown, Pathanamthitta district,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here