ഡല്‍ഹിയില്‍ ഡ്യൂട്ടിക്കിടെ മരിച്ച പൊലീസ് കോണ്‍സ്റ്റബിളിന്റെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചു

covid test

ഡല്‍ഹിയില്‍ ഡ്യൂട്ടിക്കിടെ മരിച്ച പൊലീസ് കോണ്‍സ്റ്റബിളിന്റെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചു ഇദ്ദേഹവുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന പൊലീസുകാരെ നിരീക്ഷണത്തിലാക്കി. ഹരിയാന സോനിപത്ത് സ്വദേശിയായ 31 കാരനായ പൊലീസ് കോണ്‍സ്റ്റബിളാണ് ചൊവ്വാഴ്ച ഡ്യൂട്ടിക്കിടെ മരിച്ചത്.
ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

read also:അവശ്യസര്‍വീസ് വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പൊലീസ് പാസ് ആവശ്യമില്ല

രാം മനോഹര്‍ ലോഹ്യാ ആശുപത്രിയില്‍ വച്ചാണ് പൊലീസ് കോണ്‍സ്റ്റബിള്‍ മരിച്ചത്. പൊലീസ് കോണ്‍സ്റ്റബിളിന്റെ കൊവിഡ് പരിശോധന ഫലം ലഭിക്കാനായി കാത്തിരിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.

Story highlights-sample of police constable died in Delhi sent inspection

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top