എറണാകുളം ബ്രോഡ് വേ യിലെ അടക്കം കടകൾ തുറന്നു

broadway

ലോക്ക്ഡൗണിനെ തുടർന്ന് അടഞ്ഞു കിടന്ന എറണാകുളം ബ്രോഡ് വേയിലെ അടക്കം ഹോൾസെയിൽ മാർക്കറ്റുകളിലെ കടകൾ തുറന്നു. സാമൂഹ്യ അകലം പാലിച്ചു വ്യാപാര സ്ഥാപനങ്ങൾ തുറക്കാൻ ജില്ലാ ഭരണ കൂടം അനുമതി നൽകി. ഇടത് – വലത് ക്രമീകരണാടിസ്ഥാനത്തിൽ ഒന്നിടവിട്ട ദിവസങ്ങളിൽ കടകൾ തുറന്നു പ്രവർത്തിക്കും.

ഗ്രീൻ സോണുകൾക്കു ലഭിച്ച ഇളവുകളെത്തുടർന്നു എറണാകുളം ബ്രോഡ് വേയിലെ കടകൾ ഇന്ന് മുതൽ തുറന്നു പ്രവർത്തിക്കുകയാണ്. ഇടത് – വലത് ക്രമീകരണങ്ങൾ അനുസരിച്ചു ഒന്നിടവിട്ട ദിവസങ്ങളിൽ കടകൾ തുറന്നു പ്രവർത്തിക്കാൻ ആണ് ജില്ലാ ഭരണകൂടം അനുമതി നൽകിയിരിക്കുന്നത്. ഇന്ന് കിഴക്ക് – പടിഞ്ഞാറ്, തെക്ക് – വടക്ക് ദിശകളിലെ വലത് വശത്തുള്ള കടകളാണ് തുറന്നു പ്രവർത്തിക്കുന്നത്. ലോക്ക് ഡൗണിനെ തുടർന്ന് പ്രതിസന്ധിയിലായ വ്യാപാരികൾക്ക് ആശ്വാസമാകുന്നതാണ് തീരുമാനം.

read also:മൂവാറ്റുപുഴയിൽ വെള്ളിയും ഞായറും കടകൾ അടച്ചിടും

പ്രദേശത്ത്‌ ഇരുചക്ര വാഹങ്ങൾക്കു മാത്രമാണ് പ്രവേശിക്കാൻ അനുമതി ലഭിച്ചിരിക്കുന്നത്. എന്നാൽ ഇരുചക്ര വാഹനങ്ങളിൽ സാധനങ്ങൾ വാങ്ങാൻ എത്തിയവരെ പൊലീസ് തടഞ്ഞതിനെതിരെ വ്യാപാരികൾ പ്രതിഷേധിച്ചു. തുടർന്ന് ടി ജെ വിനോദ് എംഎൽഎയും ഹൈബി ഈഡൻ എംപിയും ബ്രോഡ് വേ സന്ദർശിച്ചു. കൂടുതൽ ക്രമീകരണങ്ങളിൽ ജില്ലാ ഭരണകൂടമാണ് തീരുമാനം എടുക്കുക.

Story highlights-shops Broadway Ernakulam have been opened

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top