ജഡ്ജിമാരെ വിമർശിച്ചു; അഭിഭാഷക സംഘടനാ ഭാരവാഹികൾക്ക് മൂന്ന് മാസം തടവ് വിധിച്ച് സുപ്രിം കോടതി

Supreme court judges imprisonment

ഒരു അഭിഭാഷകനെതിരെ കോടതിയലക്ഷ്യ നടപടിയെടുത്തതിന് ജഡ്ജിമാരെ വിമർശിച്ച അഭിഭാഷക സംഘടനാ ഭാരവാഹികൾക്ക് മൂന്ന് മാസം തടവ് വിധിച്ച് സുപ്രിം കോടതി. ഇന്ത്യൻ ബാർ അസോസിയേഷൻ ദേശീയ പ്രസിഡന്റ് നിലേഷ് ഓജ, മഹാരാഷ്ട്ര ഘടകം പ്രസിഡന്റ് വിജയ് കുർളെ, അഡ്വ. റഷീദ് ഖാൻ പത്താൻ എന്നിവർക്കാണ് ശിക്ഷ. ജസ്റ്റിസുമാരായ ദീപക് ഗുപ്ത, അനിരുദ്ധ ബോസ് എന്നിവരടങ്ങിയ ബെഞ്ചാണ് ശിക്ഷ വിധിച്ചത്. ലോക്ക്ഡൗണിന് ശേഷം ശിക്ഷ അനുഭവിക്കണം.

മഹാരാഷ്ട്ര കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന മലയാളിയായ അഭിഭാഷകനെതിരെ ജസ്റ്റിസ് ആർ.എഫ്. നരിമാൻ അധ്യക്ഷനായ ബെഞ്ച് കോടതിയലക്ഷ്യ നടപടിയെടുത്തിരുന്നു. സുപ്രിം
കോടതി പ്രാക്റ്റീസിന് വിലക്കും ഏർപ്പെടുത്തിയിരുന്നു. ഈ നടപടിയെടുത്ത ജഡ്ജിമാർക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിനാണ് മൂന്ന് അഭിഭാഷകർക്കെതിരെ നടപടിയുണ്ടായത്. മൂന്ന് മാസത്തെ തടവിനൊപ്പം 2000 രൂപ വീതം പിഴയും ഒടുക്കണം.

കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കണമെന്ന് അഭിഭാഷകർ ആവശ്യപ്പെട്ടെങ്കിലും ജസ്റ്റിസ് ദീപക് ഗുപ്ത മെയ് 6ന് വിരമിക്കുന്നതിനാൽ മെയ് 4ന് തന്നെ കേസ് പരിഗണിക്കുകയായിരുന്നു.

Story Highlights- Supreme court judges imprisonment

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top