കള്ള് ഷാപ്പുകൾ മെയ് 13 മുതൽ തുറക്കും

toddy shop

സംസ്ഥാനത്ത് കള്ള് ഷാപ്പുകൾ മെയ് പതിമൂന്ന് മുതൽ തുറന്ന് പ്രവർത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചെത്ത് തൊഴിലാളികളെ സംരക്ഷിക്കാൻ വേണ്ടിയാണിത്. കള്ള് ഉത്പാദനം ആരംഭിച്ച് കഴിഞ്ഞിട്ടുണ്ടെന്നും തെങ്ങൊരുക്കാൻ നേരത്തെ അനുമതി നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കള്ളു ഷാപ്പുകളിൽ ഇരുന്ന് കഴിക്കാനുള്ള സൗകര്യമുണ്ടാവുമോ എന്ന കാര്യം ആലോചിക്കും കള്ള് ചെത്ത് എക്‌സൈസ് സമ്മതിക്കുന്നില്ലെന്ന കാര്യം തന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.മറ്റ് സംസ്ഥാനങ്ങളിൽ മദ്യശാലകൾ തുറന്നപ്പോഴുണ്ടായ പ്രശ്‌നം നമ്മൾ കണ്ടതാണ്. അത് ഇവിടെയുണ്ടാവൻ പാടില്ല എന്നുള്ളത് കൊണ്ടാണ് വൈകുന്നത്. സംസ്ഥാനത്ത് മദ്യനിരോധനമില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

read also: ജില്ല വിട്ട് യാത്രചെയ്യാനുള്ള പാസ് ഇനി മുതൽ ഓൺലൈനിൽ

ഓൺലൈൻ വഴി മദ്യ വിൽപനയെ കുറിച്ച് ഇപ്പോൾ ആലോചിച്ചിട്ടില്ല. എന്താണ് വേണ്ടതെന്ന് പിന്നീട് തീരുമാനിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

story highlights- toddy shop, coronavirus, lock down

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top