മുംബൈയില്‍ 250 പൊലീസുകാര്‍ക്ക് കൊവിഡ് ; ഒറ്റ പൊലീസ് സ്റ്റേഷനില്‍ മാത്രം 27 പൊലീസുകാര്‍ക്ക് രോഗബാധ

police

മുംബൈയില്‍ 250 പൊലീസുകാര്‍ക്ക് കൊവിഡ് 19 രോഗം സ്ഥിരീകരിച്ചു. ഒറ്റ പൊലീസ് സ്റ്റേഷനില്‍ മാത്രം 27 പൊലീസുകാര്‍ക്കാണ് രോഗബാധ കണ്ടെത്തിയത്. മുംബൈ പൊലീസ് കമ്മീഷണര്‍ പരംബീര്‍ സിംഗാണ് 250 പൊലീസുകര്‍ക്ക് കൊറോണ രോഗം സ്ഥിരീകരിച്ച വാര്‍ത്ത മാധ്യമങ്ങളെ അറിയിച്ചത്.

read also:മുംബൈയിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

രോഗബാധ സ്ഥിരീകരിച്ച പൊലീസുകാരില്‍ ഭൂരിപക്ഷം പേര്‍ക്കും രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും ആരുടെയും നില ഗുരുതരമല്ലെന്നും പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കി. മുംബൈ നഗരത്തില്‍ സര്‍ ജെജെ മാര്‍ഗ് പൊലീസ് സ്റ്റേഷനില്‍ മാത്രം 27 പൊലീസുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ധാരാവി, വാഡല, വക്കോല എന്നി പൊലീസ് സ്റ്റേഷനുകളിലും നിരവധി പൊലീസുകാര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്.

Story highlights-250 policemen tested positive Covid Mumbai

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top