മുംബൈയിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

hospital

മുംബൈയിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. തൃശൂർ സ്വദേശി മേഴ്സി ജോർജ് (69) ആണ് മരിച്ചത്. മുംബൈയിൽ കൊവിഡ് ബാധിച്ച് മരിക്കുന്ന രണ്ടാമത്തെ മലയാളിയാണ് മേഴ്സി.

രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോ​ഗികളുള്ളത് മഹാരാഷ്ട്രയിലാണ്. ഇവിടെ രോഗികളുടെ എണ്ണം 14,000 കടന്നു. ഇന്നലെ 711 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 14541 ആയി. 35 പേർ ഇന്നലെ സംസ്ഥാനത്ത് മരിച്ചു. ഇതോടെ, മരണ സംഖ്യ 583 ആയി.

also read:ഡിസംബർ മാസം ശേഖരിച്ച സാംപിളിൽ കൊവിഡ് സാന്നിധ്യം; ഫ്രാൻസിൽ പഴയ സാമ്പിളുകൾ വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കുന്നു

മുംബൈയിലാണ് സ്ഥിതി ഏറ്റവും രൂക്ഷം. രോഗികളുടെ എണ്ണം 9000കടന്നു. ധാരാവിയിൽ രോഗികൾ 600 കടന്നു. 42 പേർക്കാണ് 24 മണിക്കൂറിനിടെ ഇവിടെ രോഗം സ്ഥിരീകരിച്ചത്.

Story highlights-malayali died in Mumbai due to covid 19

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top